Publish Date: Tue, 13 Mar 2018 (14:02 IST)
Updated Date: Tue, 13 Mar 2018 (14:03 IST)
ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം വരുമ്പോള്‍ വീണ്ടും കടം മേടിക്കല്‍ തന്നെ ശരണം. അതല്ല എങ്കില്‍, പണം കൈയിലേക്ക് വരുന്നതേ ഇല്ല. ചെലവുകളാണെങ്കില്‍ ധാരാളവും. ഇപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളടക്കം പണത്തെ കുറിച്ച് നമുക്കുള്ള ആശങ്കകള്‍ പലതായിരിക്കും. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഇവയില്‍ പലതും പരിഹരിക്കാന്‍ നമുക്ക് സാധിച്ചേക്കും.
പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നുണ്ടെങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ നല്ല കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ആ ഭാഗത്ത് ഒരു ലൈറ്റെങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാന്‍ അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും വളരെ നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്‍ പണം സൂക്ഷിക്കുന്ന പെട്ടി അല്ലെങ്കില്‍ അലമാര കിഴക്കോട്ടോ വടക്കോട്ടോ ദര്‍ശനമായി വേണം വയ്ക്കേണ്ടത്. തെക്ക് പടിഞ്ഞാറെ മൂലയിലായിരിക്കണം പണപ്പെട്ടി സൂക്ഷിക്കേണ്ടതെന്നും പ്രത്യേകം ഓര്‍ക്കണം.
ഏതു മുറികളിലാണ് പണം സൂക്ഷിക്കേണ്ടതെന്ന നിര്‍ദ്ദേശവും വാസ്തു നല്‍കുന്നുണ്ട്. തെക്ക്-പടിഞ്ഞാറ് ദിക്കുകളിലുള്ള മുറികളിലായിരിക്കണം പണം സൂക്ഷിക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. മറ്റു ദിക്കുകളില്‍ ഉള്ള മുറികളില്‍ പണം സൂക്ഷിച്ചാല്‍ ദുര്‍ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നും പരയപ്പെടുന്നു.
തെക്ക് പടിഞ്ഞാറുള്ള മുറിയില്‍ പണം സൂക്ഷിച്ചാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. തെക്കു കിഴക്കേ മുറിയില്‍ പണം സൂക്ഷിക്കുന്നത് മോഷണം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്ക് കാരണമാവും. വടക്ക് പടിഞ്ഞാറെ മുറിയിലാണ് പണം സൂക്ഷിക്കുന്നത് എങ്കില്‍ പണം വളരെ വേഗം ചെലവാകും. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലമെന്നും വാസ്തു പറയുന്നു.
BIJU
Publish Date: Tue, 13 Mar 2018 (14:02 IST)
Updated Date: Tue, 13 Mar 2018 (14:03 IST)