Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജന്മസംഖ്യ 8 ? അറിയാം... ചില കാര്യങ്ങള്‍ !

ജന്മസംഖ്യ 8 ? അറിയാം... ചില കാര്യങ്ങള്‍ !
, ചൊവ്വ, 16 ജനുവരി 2018 (14:37 IST)
ജ്യോതിഷം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതൊരു അന്ധവിശ്വാസമാണെന്നാണ് ധാരണ. എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍ തന്നെ പല വൈവിധ്യങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സംഖ്യാ ജ്യോതിഷം. സംഖ്യാ ജ്യോതിഷത്തില്‍ ഓരോ വ്യക്തിയേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുക.
 
ജനിച്ച തീയതിയോ തീയതിക്ക് രണ്ടക്കമുണ്ടെങ്കില്‍ അവ തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന സംഖ്യയോ ആണ് ഒരാളുടെ ജന്മ സംഖ്യ . ഉദാഹരണമായി ഏതു മാസത്തിലെയും ഏഴാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യ ഏഴായിരിക്കും. ജനന തീയതി 18 ആണെങ്കില്‍ ജന്മ സംഖ്യ എന്ന് പറയുന്നത് 9ഉം ആയിരിക്കും. ഇരുപത്തി നാലാം തീയതി ജനിച്ച ആളുടെ ജന്മ സംഖ്യയാകട്ടെ ആറും ആയിരിക്കും. 
 
ജന്മസംഖ്യ 8 ആയി വരുന്നവര്‍ക്ക് എല്ലാ മാസത്തിലെയും 8, 17, 26, 4, 13, 22,31 എന്നീ തീയതികള്‍ ഗുണകരമായിരിക്കും. അതുപോലെതന്നെ  പൂയം, അനിഴം, തിരുവാതിര, ഉതൃട്ടാതി, ചോതി, ചതയം എന്നീ നക്ഷത്രങ്ങളും ശനി, ഞായര്‍ എന്നീ ദിവസങ്ങളും ശുഭകാര്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കുകയും ചെയ്യും. നീല, ഇളം നീല, ചുവപ്പ്, തവിട്ട് എന്നീ നിറങ്ങള്‍ ഇക്കൂട്ടര്‍ക്ക് അനുകൂലമാകുമ്പോള്‍ കറുപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെയുള്ള നിറങ്ങള്‍ പ്രതികൂലമാകുകയും ചെയ്യും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവപ്രതിഷ്ഠയുടെ ഓവുചാല്‍ മറി കടന്നുള്ള പ്രദക്ഷിണമരുത്; എന്തുകൊണ്ട് ?