Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനന സംഖ്യ ഒന്ന്? ജീവിതം പ്രണയമയം!

ജനന സംഖ്യ ഒന്ന്? ജീവിതം പ്രണയമയം!
, ഞായര്‍, 12 ജൂണ്‍ 2011 (14:11 IST)
IFM
ജനന സംഖ്യ ഒന്ന് ആണെങ്കില്‍ ജീവിതം പ്രണയ സുരഭിലമായിരിക്കും എന്നാണ് സംഖ്യാ ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്യുന്ന ഇവര്‍ പക്ഷേ വളരെ താമസിച്ചേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറുള്ളൂ.

ജനന സംഖ്യ ഒന്ന് ആയിട്ടുള്ള സ്ത്രീകള്‍ക്ക് പൊതുവെ സ്ത്രൈണ ഭാവം വളരെ കുറവായിരിക്കും. ഇവര്‍ ദാമ്പത്യ ജീവിതത്തില്‍ മേല്‍കൈ നേടാന്‍ ശ്രമിക്കും. വിധേയത്വം കുറവാണെങ്കിലും സൌന്ദര്യത്തിലും സ്നേഹത്തിലും ഇവര്‍ മാതൃകയായിരിക്കും.

ജനന സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് നാമ സംഖ്യയും ഒന്നായിരിക്കുന്നത് ഉത്തമമായിരിക്കും. രണ്ട്, മൂന്ന്, ഒമ്പത് എന്നീ നാമസംഖ്യകളും ഇക്കൂട്ടര്‍ക്ക് യോജിക്കും.

നാമ സംഖ്യ ഒന്ന് ആയിട്ടുള്ളവര്‍ക്ക് വെള്ളിയും ശനിയും അത്ര നല്ല ദിവസങ്ങളല്ല. ഈ ദിവസങ്ങളില്‍ പരമപ്രധാനമാ‍യ കാര്യങ്ങള്‍ ചെയ്യുന്നത് ഒഴിവാക്കുക.

Share this Story:

Follow Webdunia malayalam