ബെയ്ജിംഗ്: ഒളിമ്പിക്സില്‍ വനിതകളുടെ അമ്പെയ്ത്ത് ടീം ഇനത്തില്‍ ഇന്ത്യന്‍ വനിതാടീം ക്വാര്‍ട്ടറില്‍ കടന്നു.ലൈശ്രം ബോംബ്യാല,ഡൊല ബാനര്‍ജീ, പരിണീത വര്‍ദ്ധിനേനി എന്നിവരടങ്ങുന്ന ടീം, ബൈ കിട്ടിയ 6 ടീമുകളില്‍ ഒന്നമതായാണ് ക്വാര്‍ട്ടറില്‍ എത്തിയത് .
ബൊംബ്യാല 22മതും ഡൊല 31മതും പരിണീത 37 മതുമായാണ് അമ്പെയ്ത്ത് പൂര്‍ത്തിയാക്കിയത്.അവരുടെ മൊത്തം സ്കോര്‍ 1897 ക്വാര്‍ട്ടറിലേക്ക് വഴിതുറന്നു.ക്വാര്‍ട്ടറില്‍ 1916 പൊയിന്‍റ് നേടിയ ആതിഥേയരായ ചീനയെയാണ് ഇവര്‍ നേരിടുക.
വ്യക്തിഗത ഇനത്തില്‍ ബോംബ്യാല 43 റാങ്കുള്ള പോളണ്ടുകാരിയേയും,ദോല 32 റാങ്കുള്ള കാനഡക്കാരിയേയുമാണ് നേരിടുക