Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആതിഥേയര്‍ മെഡല്‍ വാരുന്നു

ആതിഥേയര്‍ മെഡല്‍ വാരുന്നു
ബീജിംഗ്: , ചൊവ്വ, 12 ഓഗസ്റ്റ് 2008 (12:55 IST)
PROPRO
ചിരപരിചിതമായ മണ്ണിന്‍റെ ആനുകൂല്യം മുതലാക്കുകയാണ് ഒളിമ്പിക്സ് ആതിഥേയരായ ചൈന. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അവര്‍ സ്വര്‍ണ്ണ നേട്ടത്തിലേക്ക് ജിം‌നാസ്റ്റിക്‍സ് ടീം ഇവന്‍റ് കൂടി ഉള്‍പ്പെടുത്തി. ഇതോടെ ചൈനയുടെ മെഡല്‍ നേട്ടത്തില്‍ ചൊവ്വാഴ്ച രാവിലെ വരെ 10 സ്വര്‍ണ്ണമായി.

ജിംനാസ്റ്റിക്‍സ് ടീം ഇവന്‍റില്‍ ജപ്പാനെയും അമേരിക്കയെയുമാണ് ചൈന മറികടന്നത്. മൊത്തം 286.125 പോയിന്‍റ് നേടിയ ചൈന ഫ്ലോര്‍ എക്‍സര്‍സൈസിലും പൊമ്മെലിലും നടത്തിയ പ്രകടനങ്ങളുടെ വെളിച്ചത്തിലാണ് സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്.

വെറ്ററന്‍ താരങ്ങളായ ഹുവാങ് സൂ, യാംഗ് വി, ലി സിയാവോ പെംഗ് എന്നിവരിലൂടെയാണ് മികച്ച നേട്ടത്തിലേക്ക് ചൈന കുതിച്ചെത്തിയത്. വെള്ളി നേടിയ ജപ്പാന്‍ 278.875 പോയിന്‍റും വെങ്കല നേട്ടക്കാരായ അമേരിക്ക 275.850 പോയിന്‍റും കരസ്ഥമാക്കി. തിങ്കളാഴ്ച ഡൈവിംഗില്‍ ഒരു സ്വര്‍ണ്ണവും ഭാരോദ്വഹനത്തില്‍ രണ്ട് സ്വര്‍ണ്ണം കൂടി ചൈന കണ്ടെത്തി.

ഡൈവിംഗില്‍ 10 മീറ്റര്‍ സിങ്ക്രണൈസ് സ്വര്‍ണ്ണം കണ്ടെത്തിയ ചൈന ഭാരോദ്വഹത്തിലൂടെ തിങ്കളാഴ്ച രണ്ടാം സ്വര്‍ണ്ണവും നേടി. ചെന്‍ യാങ്കിംഗായിരുന്നു ഭാരോദ്വഹത്തില്‍ ചൈനയുടെ രണ്ടാം സ്വര്‍ണ്ണത്തിന് അവകാശിയായത്.

Share this Story:

Follow Webdunia malayalam