Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടിയേപ്പറ്റി അല്പം കൂടുതല്‍

ഇടിയേപ്പറ്റി അല്പം കൂടുതല്‍
, വ്യാഴം, 21 ഓഗസ്റ്റ് 2008 (16:19 IST)
PROPRD
അപ്രതീക്ഷിത ഫലങ്ങള്‍ ഇന്ത്യയ്‌ക്ക് നല്‍കുന്ന ബീജിംഗ് ഒളിമ്പിക്‍സില്‍ രണ്ട് പേരാണ് ഇന്ത്യന്‍ ശ്രദ്ധയെ ബുധനാഴ്ച കൂട്ടിക്കൊണ്ട് പോയത്. ഗുസ്തി താരം സുശീല്‍ കുമാറും ബോക്‍സിംഗ് താരം വിജേന്ദര്‍ കുമാറും. ബോക്‍സിന്‍റെയോ ഗുസ്തിയുടെയോ പ്രാഥമിക വശം തിരിച്ചറിയാന്‍ കഴിയാത്തവര്‍ പോലും ഈ വിജയം ആഘോഷമാക്കി.

ബോക്‍സിംഗില്‍ പോയിന്‍റു ലഭിക്കുന്ന പ്രധാന സ്ഥാനങ്ങള്‍ വയറും നെഞ്ചും തന്നെയാണ്. രണ്ട് മിനിറ്റുകള്‍ വീതമുള്ള് നാല് റൌണ്ടുകളില്‍ കൊള്ളിക്കുന്ന ഇടികളാണ് പോയിന്‍റ് നല്‍കുക. എതിരാളിയിടെ കൈകളില്‍ തട്ടാതെ ബോക്‍സിംഗ് ഗ്ലൌസിലെ വെള്ള ഭാഗം കൊണ്ട് കൂറ്റനിടികള്‍ നല്‍കിയാലേ പോയിന്‍റുള്ളൂ. നാല് മൂലയില്‍ ഇരിക്കുന്ന വിധികര്‍ത്താക്കള്‍ പോയിന്‍റ് നല്‍കും.

മത്സരാര്‍ത്ഥികള്‍ തമ്മില്‍ 20 പോയിന്‍റ് വ്യത്യാസം വരിക, എതിരാളി വീണു പോയാല്‍ അംബയര്‍ എട്ട് വരെ എണ്ണും. ഇങ്ങനെ എണ്ണല്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ ഒരു റൌണ്ടില്‍ മൂന്ന് തവണ എഴുന്നേല്‍ക്കാതെ കിടന്നാല്‍ എതിരാളി ജയിക്കും. എല്ലാ റൌണ്ടുകളിലും ഇങ്ങനെ സംഭവിച്ചാലും പരാജയപ്പെടുക തന്നെ ചെയ്യും.

ടെക്‍സിക്കല്‍ ക്ലാസിഫിക്കേഷന്‍ പോയിന്‍റുകളാണ് ഗുസ്തിയില്‍ തീരുമാനം ഉണ്ടാക്കുന്നത്. രണ്ട് മിനിറ്റ് വീതമുള്ള മൂന്ന് റൌണ്ടുകളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഇരുവരും ഉപയോഗിച്ച സാങ്കേതിക വശങ്ങള്‍ മത്സരം തീരുമാനിക്കും. റൌണ്ടുകളിലും തീരുമാനമായില്ലെങ്കിലും ക്ലിഞ്ച് ഉപയോഗിച്ച് ജേതാവിനെ കണ്ടെത്തും. ഒരു എതിരാളിക്ക് ടോസിലൂടെ മറ്റേയാളെ മലര്‍ത്തിയടിക്കാന്‍ തക്കവിധത്തില്‍ കാലില്‍ പിടിക്കാന്‍ നല്‍കുന്ന അവസരമാണിത്.

Share this Story:

Follow Webdunia malayalam