പോള്‍ വാള്‍ട്ട് ലോകറെക്കോഡ് താരം ഇസിന്‍ബയെവയും 400 മീറ്റര്‍ അമേരിക്കന്‍ താരം സാന്യാ റിച്ചാര്‍ഡ്‌സും യോഗ്യത അമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ഇസിന്‍ ബയേവ സെമിയില്‍ കടന്നപ്പോള്‍ ഒന്നാം റൌണ്ട് സാന്യാ റിച്ചാര്‍ഡ് ആനായാസം തന്നെ കടന്നു.
ഫൈനലിലേക്ക് യോഗ്യത നേടാനുള്ള യാത്രയില്‍ 4.60 മീറ്റര്‍ ചാടിയാണ് ഇസിന്‍ബയേവ സെമി ഫൈനലില്‍ കടന്നത്. മറ്റ് താരങ്ങള്‍ 4.50 ഉയരം ചാടി. 2008 ജൂലായില്‍ 5.04 മീറ്റര്‍ ഉയരം ചാടി ഇസിന്‍ബയേവ ലോക റെക്കോഡ് കണ്ടെത്തിയിരുന്നു. 50.54 സെക്കന്‍ഡിലായിരുന്നു സാന്യാ റിച്ചാര്‍ഡ്സ് 400 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ജമൈക്കയുടെ ഷെറികാ വില്യംസ് റഷ്യയുടെ തത്യാന ഫിറോവ എന്നിവരും മുന്നോട്ട് കടന്നു