ട്രാക്ക് ഇനങ്ങളില്‍ ചൈനയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയു സിയാങ്ങ് പരുക്ക് കാരണം മത്സരങ്ങളില്‍ നിന്ന് പിന്മാറി. പുരുഷ വിഭാഗം 110 മീറ്ററില്‍ ഒളിമ്പിക് ചാമ്പ്യനായ സിയാങ്ങിന് ഒന്നാം റൌണ്ട് ഹീറ്റ്സിനിടയിലാണ് കാലിന് പരുക്കേറ്റത്.
ചൈനയിലേ കായിക താരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താര പദവിയുള്ള സിയാങ്ങിന്റെ പിന്മാറ്റം രാജ്യത്തെയാകെ നിരാശയിലാക്കിയിരിക്കുകയാണ്. മുപ്പത്തിയഞ്ച് സ്വര്‍ണ്ണ മെഡലുകളുമായി ഒളിമ്പിക്സില്‍ മുന്നേറ്റം തുടരുന്ന ചൈനയ്ക്ക് സിയാങ്ങിന്റെ പരുക്ക് അപ്രതീക്ഷിത തിരിച്ചടിയാകുകയായിരുന്നു.
ഏതന്‍സ് ഒളിമ്പിക്സില്‍ നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് സിയാങ്ങ് ചൈനയുടെ അഭിമാന താരമായി മാറിയത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ ഒളിമ്പിക് ചാമ്പ്യനാകുന്ന ആദ്യ ചൈനീസ് പുരുഷ താരമായിരുന്നു സിയാങ്ങ്. എന്‍ ബി എ ബാസ്ക്കറ്റ് ബോള്‍ താരം യാവു മിങ്ങിനൊപ്പം ഏറ്റവും കൂടുതല്‍ ആരാധീക്കപ്പെടുന്ന ചൈനീസ് കായിക താരമാണ് ലിയു സിയാങ്ങ്.