അഭിനവ് ബിന്ദ്രയുടെ നേട്ടം ആഘോഷിച്ചു മതി വരുന്നതിനു മുമ്പ് തന്നെ മികച്ച മത്സര ഫലങ്ങള്‍ ഇന്ത്യയെ തേടി വരികയാണ്. ഒളിമ്പിക്‍സ് ബോക്‍സിംഗില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ജീതേന്ദര്‍ കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
ഫ്ലൈ വെയ്‌റ്റ് വിഭാഗത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം. 75 കിലോ മത്സരത്തില്‍ ഗാംബിയന്‍ താരം ജാക്ക് ബാഡോയെ ഇടിച്ചുകളാഞ്ഞാണ് ജീതേന്ദര്‍ കുമാര്‍ മുന്നോട്ട് കടന്നത്.
ഇരുവരും തമ്മില്‍ 32 റൌണ്ട് നീണ്ട പോരാട്ടത്തില്‍ 13:2 നായിരുന്നു ഇന്ത്യന്‍ വിജയം. അമ്പെയ്ത്ത് താരങ്ങളായ ദോല ബാനര്‍ജി, ബൊംബായ്‌ല ദേവി എന്നിവര്‍ പൊരുതി തോറ്റതിന്‍റെ നാണക്കേട് മറക്കാന്‍ ഈ വിജയം ഇന്ത്യയ്‌ക്ക് തുണയായി.