ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് ഡബിള്‍സ് സ്പെഷ്യലിസ്റ്റുകളായ ലിയാണ്ടര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം ഒളിമ്പിക്‍സ് തുടക്കം ഗംഭീരമാക്കി. പരസ്പരമുള്ള വൈരമെല്ലാം രാജ്യത്തിനു വേണ്ടി മാറ്റി വച്ച ഇരുവരുടെയും സഖ്യം ഫ്രഞ്ച് സഖ്യമായ മോണ്‍ഫില്‍സ്-സിമോണ്‍ ജൈല്‍സ് സഖ്യത്തെയാണ് തകര്‍ത്തത്.
ഇന്ത്യന്‍ സഖ്യത്തിന്‍റെ വിജയം 6-3, 6-3 എന്ന സ്കോറിനായിരുന്നു. ഏഴാം സീഡായ ഇന്ത്യന്‍ സഖ്യം അടുത്ത റൌണ്ടില്‍ ബ്രസീലിയന്‍ സഖ്യമായ മാഴ്‌സലോ മെലോ, സാ ആന്ദ്രേ സഖ്യത്തെയാണ് നേരിടുക. ചെക്ക് സഖ്യമായ തോമസ് ബെര്‍ഡെക്ക് റെഡാക്ക് സ്റ്റെഫാനെക്ക് സഖ്യത്തെ 5-7, 6-2, 8-6 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് രണ്ടാം റൌണ്ടില്‍ കടന്നത്.
ഇരുവരും തമ്മില്‍ ഇടക്കാലത്ത് വിട്ടു നിന്ന ശേഷം രാജ്യത്തിനായി മത്സരിക്കാന്‍ എത്തുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിജയിക്കാനായത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പേസ് വ്യക്തമാക്കി. എങ്ങനെ രസതന്ത്രം കണ്ടെത്തി എന്ന ചോദ്യത്തിനു അത് കണ്ടെത്തണ്ട കാര്യമില്ലെന്നും തങ്ങള്‍ക്കിടയില്‍ ഉണ്ടെന്നും ആവശ്യം വരുന്ന സമയത്ത് പുറത്തെടുക്കുമെന്നും ലിയാണ്ടര്‍ പേസ് മറുപടിയായി പറഞ്ഞു.