Select Your Language

Notifications

webdunia
webdunia
webdunia
webdunia

റബേക്കയ്‌ക്ക് വീണ്ടും ലോകറെക്കോഡ്

റബേക്കയ്‌ക്ക് വീണ്ടും ലോകറെക്കോഡ്
ബീജിംഗ്: , ശനി, 16 ഓഗസ്റ്റ് 2008 (11:30 IST)
PROPRO
ലോകറെക്കോഡ് മറികടന്ന് ഗ്രേറ്റ്ബ്രിട്ടന്‍റെ റബേക്ക അഡ്‌ലിംഗ്ടണ്‍ വനിതകളുടെ 800 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. അമേരിക്കന്‍ താരം ജാനെറ്റ് ഇവാന്‍സ് സ്ഥാപിച്ച 8:16.22 സമയത്തിന്‍റെ റെക്കോഡാണ് റബേക്കാ തകര്‍ത്തത്. 1989 ല്‍ ജാനറ്റ് റെക്കോഡ് സ്ഥാപിക്കുന്ന സമയത്ത് റബേക്കാ ജനിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ.

യോഗ്യതാ റൌണ്ടില്‍ തന്നെ ഏറ്റവും വേഗമേറിയ താരമായി ഫൈനലില്‍ എത്തിയ അഡ്‌ലിംഗ്‌ടണ്‍ ഫൈനലിലും വലിയ പ്രയാസമൊന്നും നേരിടേണ്ടി വന്നില്ല. 8:14.10 എന്ന സമയത്തിലായിരുന്നു റബേക്കാ സ്വര്‍ണ്ണം കണ്ടെത്തിയത്. ഇവാന്‍സിന്‍റെ 19 വര്‍ഷം മുമ്പത്തെ റെക്കോഡ് 6.13 സെക്കന്‍ഡ് വ്യത്യാസത്തിലാണ് റബേക്കാ മറികടന്നത്.

ഇറ്റാലിയന്‍ താരം അലീസ ഫിലിപ്പി രണ്ടാം സ്ഥാനക്കാരിയായി വെള്ളി മെഡലിനു അര്‍ഹയായി. 8:20.23 ആയിരുന്നു ഇറ്റാലിയന്‍ താരത്തിന്‍റെ സമയം. ഡന്‍‌മാര്‍ക്ക് താരം ലോട്ടി ഫ്രീസ് 8:23.03 എന്ന സമയത്തില്‍ വെങ്കല മെഡലിനു അര്‍ഹയായി. തിങ്കളാഴ്ച നടന്ന വനിതകളുടെ 400 മീറ്റര്‍ ഫ്രീ സ്റ്റൈലിലും റബേക്കാ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒളിമ്പിക്സില്‍ ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ജാപ്പനീസ് താരം ഷിബാട്ടാ ഐയ്ക്ക് യോഗ്യത സമ്പാദിക്കാന്‍ പോലും കഴിഞ്ഞില്ല. ലോക ചാമ്പ്യന്‍ അമേരിക്കയുടെ കേറ്റ് സീഗ്ലറിനും യോഗ്യത സമ്പാദിക്കാന്‍ പോലും കഴിഞ്ഞില്ല.

Share this Story:

Follow Webdunia malayalam