Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജേന്ദ്ര കുമാര്‍ സെമിയില്‍

വിജേന്ദ്ര കുമാര്‍ സെമിയില്‍
ബീജിംഗ് , ബുധന്‍, 20 ഓഗസ്റ്റ് 2008 (19:22 IST)
WDWD
ഒളിമ്പിക്സ് പുരുഷ വിഭാഗം ബോക്സിംഗില്‍ 75 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ വിജേന്ദ്ര കുമാര്‍ സെമിയിലെത്തി.

ക്വാര്‍ട്ടറില്‍ വിജേന്ദ്രകുമാര്‍ ഇക്വഡോറിന്‍റെ കാര്‍ലോസ് ഗോംഗോറിനെ 9-4 എന്ന നിലയില്‍ ഇടിച്ചു വീഴ്ത്തിയാണ് സെമിയിലെത്തിയത്.

തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ താരം ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒരു റൌണ്ടിലും എതിരാളിയെ മുന്നേറാന്‍ അനുവദിക്കാതെയാണ് വിജേന്ദര്‍ ഈ വിജയം സ്വന്തമാക്കിയത്.
webdunia
WDWD


1985 ഒക്‍ടോബര്‍ 29 ന് ഹര്യാനയില്‍ ജനിച്ച വിജേന്ദര്‍ 2006 ലെ അര്‍ജ്ജുന അവാര്‍ഡ് ജേതാവാണ്. 23 കാരനായ വിജേന്ദര്‍ 2007 ല്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയാണ് ശ്രദ്ധേയനായത്.

2008 ല്‍ അംഗോളയില്‍ നടന്ന സൂപ്പര്‍ കപ്പ് ഇന്‍റര്‍നാഷണല്‍ ബോക്സിംഗില്‍ 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സ്വര്‍ണ്ണം നേടി. 2008 കസാക്കിസ്ഥാനില്‍ നടന്ന മൂന്നാമത് ഒളിമ്പിക് ക്വാളിഫൈയിംഗ് മത്സരത്തിലും ഈ ചെറുപ്പക്കാരന്‍ സ്വര്‍ണ്ണം നേടി. ജര്‍മ്മനിയില്‍ ഇക്കൊല്ലം നടന്ന കെമിസ്‌ട്രി കപ്പ് ബോക്സിംഗ് ടൂര്‍ണമെ‌ന്‍റിലും വിജേന്ദറായിരുന്നു ജേതാവ്.

ഗുസ്തിയില്‍ ഇന്ത്യന്‍ താരം സുശീല്‍ കുമാര്‍ നേടിയ വെങ്കല മെഡലിനൊപ്പം ഇന്ത്യയ്ക്ക് മറ്റൊരു നേട്ടം കൂടി നല്‍കാന്‍ വിജേന്ദറിനു കഴിയുമെന്നാണ് കായിക ലോകം പ്രതീക്ഷിക്കുന്നത്. വിജേന്ദര്‍ ഈ മുന്നേറ്റം തുടര്‍ന്ന് ഫൈനലിലെത്തിയാല്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കാന്‍ കഴിയും.

Share this Story:

Follow Webdunia malayalam