സൈന രണ്ടാം റൌണ്ടില്‍
ബെയ്ജിംഗ്: ഇന്ത്യന്‍ ബാഡ്മിന്റന്‍ താരോദയമായ സൈന നെഹ്വാള് ബെയ്ജിംഗ് ഒളിമ്പിക്സ് ബാഡ്മിന്റണിന്റെ രണ്ടാം റൌണ്ടില്‍ കടന്നു.30 മത് റാങ്കുകാരി റഷ്യയുടെ എല്ല കാര്ച്ക്കൊവയെ വെറും 26 മിനുട്ടിലാണ് സൈന തോല്‍പ്പിച്ചത്.
ഇറ്റലിയുടെ 55 റാങ്കുകാരി അല്ലെഗ്രിനി ആഗ്നെസ്- ഉക്രൈന്റെ ഗ്രൈഗ ലാറിസ മത്സരവിജയിയെ യാണ് സൈന രണ്ടാം റൌണ്ടില്‍ നേരിടുക. ഇതില്‍ ജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ താരം ഹോങ് കോങിന്റെ ചെന്‍ വാങുമായാവും മത്സരിക്കേണ്ടി വരുക