Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ജലി, അവ്‌നീത് പുറത്ത്

അഞ്ജലി, അവ്‌നീത് പുറത്ത്
ബീജിംഗ്: , വ്യാഴം, 14 ഓഗസ്റ്റ് 2008 (13:14 IST)
PTIPRO
വനിതകളുടെ ഷൂട്ടിംഗ് റെഞ്ചില്‍ നിന്നും ഇന്ത്യയുടേതായി കേള്‍ക്കുന്ന വാര്‍ത്തകള്‍ നിരാശയുടെതാണ്. ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന അഞ്ജലി ഭഗവതും അവ്നീത് കൌറും ഫ്രീ സ്റ്റൈല്‍ ഡബിള്‍സ് ഷൂട്ടിംഗില്‍ നിന്നും പുറത്തായി. ഇതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഏകദേശം അവസാനിച്ചു.

അഞ്ജലി ഭഗവത് മുപ്പത്തിരണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അവ്‌നീത് കൌര്‍ നാല്‍പ്പത്തിനാലാമതായിരുന്നു എത്തിയത്. മൂന്ന് റൌണ്ടുകളില്‍ നിന്നായി 99,99,97 എന്ന സ്കോറില്‍ മൊത്തം 393 പോയിന്‍റുകളായിരുന്നു അഞ്ജലിയുടെ സമ്പാദ്യം. അവ്‌നീത് കൌര്‍ 98, 95, 95 എന്നിങ്ങനെ ആയിരുന്നു സ്കോര്‍ ചെയ്തത്.

നേരത്തെ അഞ്ജലിയും അവനീതും 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലും ഫൈനല്‍ റൌണ്ടില്‍ കടക്കാതെ പുറത്തായിരുന്നു. എന്നിരുന്നാലും ഷൂട്ടിംഗിലൂടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞതില്‍ ഇന്ത്യന്‍ ടീമിനു അഭിമാനത്തിനു വകയുണ്ട്. അഭിനവ് ബിന്ദ്രയിലൂടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കാനായി.

വനിതാ ടെന്നീസിലും ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. സിംഗിള്‍സില്‍ നേരത്തെ തന്നെ പുറത്തായ സാനിയാ മിര്‍സ സുനിതാ റാവുവിനൊപ്പം കളിച്ച ഡബിള്‍സ് മത്സരത്തിലും ആദ്യ റൌണ്ടില്‍ തന്നെ പരാജയം രുചിച്ചു. റഷ്യന്‍ ടീമിലെ ദിനാറാ സാഫിന-സ്വറ്റ്‌ലാനാ കുസ്നെറ്റ്‌സോവ സഖ്യമാണ് 6-4, 6-4 എന്ന സ്കോറിന് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam