Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പെയ്ത്ത്: ഇന്ത്യ ചീനയോട് തോറ്റു

അമ്പെയ്ത്ത്: ഇന്ത്യ ചീനയോട് തോറ്റു
ബെയ്ജിംഗ് , ഞായര്‍, 10 ഓഗസ്റ്റ് 2008 (12:29 IST)
ബെയ്ജിംഗ്:മെഡല്‍ നേടുമെന്നു കരുതിയ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് സംഘം ക്വാര്‍ട്ടറില്‍ ചീനയോറ്റു തോറ്റു പുറത്തായി .

ബോംബ്യാല , ഡൊല ബാനര്‍ജി, പ്രണീത വര്‍ദ്ധിനേനി എന്നിവരടങ്ങിയ ടീം ചീനയുടെ ലിന്‍ ജിയാങ്,വെന്‍ക്വാന്‍ലി ഫെങ് ഹൈ സ്ക്യൂ എന്നിവരോറ്റാണ് ആവേശകരമായ മത്സരത്തില്‍ 5 പോയിന്ന്രിന്‍ തോല്‍‌വി സമ്മതിച്ചത്.

മൊത്തത്തില്‍ ഇന്ത്യയുടെ പ്രകടനം നന്നായിരുന്നുവെങ്കിലും ഇന്ത്യക്ക് ആകെ 5 തവണ 10 കളെ നേടാനായുളൂ . ചീനയാവട്ടെ 9 തവണ 10 കള്‍ നേടി. ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ഒരു വെങ്കല മെഡല്‍ ഉറപ്പായിരുന്നു


ഇനി നടക്കാനിരിക്കുന്ന വ്യക്തിഗത ഇനത്തില്‍ ഡൊല, മേരി പെയറിനേയും ബൊംബ്യാല ഐവൊനയേയും നേരിടും
ബോംബെയ്‌ല ദേവി, പ്രണിത, ഡോല ബാനര്‍ജി, എന്നിവരുടെ മെഡല്‍ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടി ഏറ്റത്. ഞായറാഴ്ച രാവിലെ ആയിരുന്നു മത്സരങ്ങള്‍.വ്യക്തിഗത ഇനങ്ങളില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്.

Share this Story:

Follow Webdunia malayalam