ചെക്ക് റിപ്പബ്ലിക്കിന്‍റെ ഷൂട്ടിംഗ് താരം കാതറീനാ ഇമ്മോണ്‍സ് ബീജിംഗ് ഒളിമ്പിക്‍സ് 2008 ലെ ആദ്യ സ്വര്‍ണ്ണ നേട്ടത്തിന് അവകാശിയായി. ആദ്യ ഇനമായ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് കാതറീന സ്വര്‍ണ്ണം നേടിയത്. യോഗ്യതാ റൌണ്ടിലും ഫൈനല്‍ റൌണ്ടിലും റെക്കോഡ് തീര്‍ത്താണ് കാതറീന ഒന്നാമത് എത്തിയത്.
ഈ വിഭാഗത്തിലെ മത്സരിച്ച ഇന്ത്യന്‍ താരങ്ങളായ അഞ്ജലി ഭഗവതിനും അവ്‌നീത് കൌറിനും മികച്ച പ്രകടനം സാധ്യമായില്ല. ഫൈനല്‍ റൌണ്ടിനു മുമ്പേ തന്നെ യോഗ്യതാ റൌണ്ടില്‍ തന്നെ ഇരുവരും പുറത്തായി.
യോഗ്യതാ മത്സരത്തില്‍ പെര്‍ഫെക്‍ട് 400 തികച്ച കാതറീന ഫൈനലില്‍ 103.5 പോയിന്‍ര്‍ കൂടി നേടി. ഫൈനല്‍ റൌണ്ടില്‍ ഇതോടെ 503.5 ആയി. നേരത്തെ യോഗ്യതാ മത്സരത്തില്‍ 399 പഴങ്കഥയാക്കിയ കാതറീന ഫൈനല്‍ റൌണ്ടില്‍ 502 പോയിന്‍റ് നേടിയ ചൈനയുടെ ഡു ലി 2004 ല്‍ കണ്ടെത്തിയ റെക്കോഡാണ് പഴങ്കഥയാക്കിയത്.
ഏതന്‍സില്‍ വെങ്കലം കണ്ടെത്തിയ കാതറീന നേടുന്ന രണ്ടാമത്തെ ഒളിമ്പിക് മെഡലാണ് ഇത്. കഴിഞ്ഞ റെക്കോഡിന് ഒപ്പമെത്തിയ പ്രകടനം നടത്തിയ റഷ്യന്‍ താരം ലിയബോവ് ഗാല്‍ക്കിന വെള്ളിയും ക്രൊയേഷ്യന്‍ താരം ജസാന പെസിക്ക് വെബ്ങ്കലവും നേടി. ഗാല്‍ക്കിയാന 502.1 പോയിന്‍റ് നേടിയപ്പോള്‍ ജെസാന 500.9 പോയിന്‍റ് കണ്ടെത്തി. കഴിഞ്ഞ സ്വര്‍ണ്‍ന മെഡല്‍ ജേതാവ് ചൈനയുടെ ഡുലി അഞ്ചാം സ്ഥാനത്തായി പോയി. 499.6 ആയിരുന്നു ഡു വിന്‍റെ പോയിന്‍റ്.
അമേരിക്കന്‍ താരം ജാമി ബെയ്‌റേല്‍ നാലാമതും ജര്‍മ്മന്‍ താരം ഫിത്ഷിഫ്റ്റെര്‍ ആറാമതും എത്തി. നേരത്തെ വര്‍ണ്ണാഭമായ ചടങ്ങുകളോടെ കിളിക്കൂട് സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നടന്നു. ജിം നാസ്റ്റിക്‍സ് താരം ലി നിംഗായിരുന്നു ഒളിമ്പിക് ദീപം കൊളുത്തിയത്. ചൈനയുടെ സംസ്ക്കാരം വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറി.