ഇന്ത്യന്‍ ഇടിവീരന്‍ ജീതേന്ദര്‍കുമാര്‍ ഒളിമ്പിക്‍സ് ബോക്സിംഗ് ക്വാര്‍ട്ടറില്‍ കടന്നു. 51 കിലോ വിഭാഗത്തില്‍ ഉസ്ബെക്കിസ്ഥാന്‍ താരം തുലാഷ് ബോയ് ഡോനിയോറോവിനെ മറിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. ക്വാര്‍ട്ടറില്‍ മൂന്ന് തവണ യൂറോപ്യന്‍ ചാമ്പ്യനായിരുന്ന റഷ്യയുറ്റെ ജോര്‍ജ്ജി ബെലക്ഷിനാണ് എതിരാളി.
27 കാരനായ എതിരാളിക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ പ്രകടനം മികച്ചതായിരുന്നു. ഒളിമ്പിക്‍സില്‍ അരങ്ങേറ്റം കുറിച്ച ഹരിയാന താരമായ 21 കാരന്‍ 13-6 എന്ന സ്കോറിനായിരുന്നു ഉസ്ബെക്ക് എതിരാളിയെ ഇടിച്ചു കളഞ്ഞത്. ആദ്യ റൌണ്ടില്‍ തന്നെ 4-1 നു ഇടിച്ചു നേടിയ ജീതേന്ദര്‍ രണ്ടാം റൌണ്ടില്‍ 5-1 ആക്കി മാറ്റി.
മൂന്നാം റൌണ്ടില്‍ എതിരാളിക്ക് മൂന്ന് പോയിന്‍റു വിട്ടു കൊടുത്തെങ്കിലും ഇന്ത്യന്‍ താരം കൂടുതല്‍ ആക്രമണകാരിയായി സ്കോര്‍ 11-4 ആക്കി. രണ്ടാം റൌണ്ടില്‍ അല്പം താളം നഷ്ടമായ താരം രണ്ട് പോയിന്‍റ് പെനാല്‍റ്റി വഴങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവാണ് ഇന്ത്യന്‍ താരം.
എന്നിരുന്നാലും ഇന്ത്യന്‍ താരത്തിന് മൂന്നാം റൌണ്ടില്‍ കനത്ത വെല്ലുവിളി തന്നെ നേരിടേണ്ടി വരും. ബലക്ഷിന്‍ 2007 ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരത്തെ ഒരു പോയിന്‍റിനു പരാജയപ്പെടുത്തിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ കസക്കിസ്ഥാന്‍റെ മിറത് സര്‍സെംബായേവിനെ 12-4 പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് ബലക്ഷിന്‍ ക്വാര്‍ട്ടറില്‍ എത്തിയത്.