Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ ഒ സിക്ക് പുതിയ അധികാരികള്‍

ഐ ഒ സിക്ക് പുതിയ അധികാരികള്‍
ബീജിംഗ്: , വ്യാഴം, 21 ഓഗസ്റ്റ് 2008 (17:01 IST)
PROPRO
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലേക്ക് പുതിയ ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെട്ടു. മൂണ്‍ ഡായി സംഗ്, ക്ലോഡിയാ ബോക്കല്‍, റൂയിസ് ലൂക്കാസ് യുമിലിക്കാ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവര്‍. സെര്‍ജി ബുബ്ക്ക, ബാര്‍ബെറാ കെന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിക്ക് പകരമായിട്ടാണ് പുതിയ ആള്‍ക്കാര്‍ എത്തിയത്.

1999 ലെ നിലവിലെ സമിതിയില്‍ നിന്നും നീന്തല്‍താരം പൊപ്പോവ് മാത്രമാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ തായ്ക്വാണ്ടോ താരമായ മൂണ്‍ ഡി സംഗിനാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചു. 3,220 വോട്ടുകള്‍. ഇതിഹാസ നീന്തല്‍ താരം അലക്സാണ്ടര്‍ പൊപ്പോവിനു 1,903 വോട്ടുകള്‍ ലഭിച്ചു.

ഏതന്‍സ് ഒളിമ്പിക്‍സില്‍ പങ്കെടുത്ത ജര്‍മ്മന്‍ ഫെന്‍സര്‍ ക്ലൌഡിയാ ബോക്കലിനു 1,836 വോട്ടുകള്‍ ലഭിച്ചു. 1571 വോട്ടുകളുമായിയാണ് ക്യൂബന്‍ വോളിബോള്‍ താരം യുമിലിക നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. നിലവിലുള്ളതും വിരമിച്ചവരുമായ 29 പേര്‍ ആയിരുന്നു ഐ ഓ സി അംഗത്വത്തിനു വേണ്ടി സ്ഥാനാര്‍ത്ഥികളായത്.

ചൈനയുടെ ഹര്‍ഡില്‍സ് താരം ലിയു സിയാംഗ് എട്ടാം സ്ഥാനത്തെത്തി. 1386 വോട്ടുകളായിരുന്നു ലഭിച്ചത്. നിയമം അനുസരിച്ച് 19 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ ഏഴെണ്ണം ഐ ഒ സി പ്രസിഡന്‍ഡ് ചുമതലപ്പെടുത്തുന്നവരാണ്. മറ്റ് 12 പേരില്‍ എട്ട് പേര്‍ ഒളിമ്പിക്‍സില്‍ നിന്നുള്ളവരും മറ്റ് നാല് പേര്‍ ശൈത്യകാല ഒളിമ്പിക്സില്‍ നിന്നുള്ളവരുമാണ്.

അത്‌ലറ്റുകള്‍ സമര്‍പ്പിച്ച 7830 വോട്ടുകളില്‍ 7216 വോട്ടുകളായിരുന്നു സാധുവായത്. 1981 ഒക്ടോബര്‍ 27 ന് രൂപം കൊണ്ട ഐ ഒ സി അത്‌ലറ്റ്സ് കമ്മീഷന്‍ ഓരോ വര്‍ഷവും ഒരു യോഗമെങ്കിലും ഐ ഒ സി എക്‍സിക്യുട്ടീവുകളുടെ അധീനതയില്‍ കൂടാറുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്യും.

Share this Story:

Follow Webdunia malayalam