ബീജിംഗില്‍ അരങ്ങേറുന്ന ഒളിമ്പിക്സ് 2008 ന്‍റെ ഉദ്ഘാടന മാമാങ്കത്തോട് അനുബന്ധിച്ച് യു.എന്‍.പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ 6 ഒളിമ്പിക്സ് സ്മരണാ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു.
ആഗോള മാനവിക നിയമങ്ങള്‍ പാലിക്കാന്‍ ലോക ജനതയ്ക്കിടയില്‍ സമാധാനം പാലിക്കുക എന്ന ഉദ്ദേശമാണ് ഒളിമ്പിക്സ് കായികമേള എല്ലായ്പ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് യു.എന്‍ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന്‍ അധികൃതര്‍ പറയുന്നു.
‘സ്പോര്‍ട്ട് ഫോര്‍ പീസ്’ എന്ന സന്ദേശത്തോടെയാണ് ഈ ആറ് പോസ്റ്റല്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നത്. ലോക പ്രസിദ്ധ ദക്ഷിണ അമേരിക്കന്‍ കലാകാരനായ റൊമേറൊ ബ്രിട്ടോയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളിലായി 100 ലേറെ ഗ്യാലറികളില്‍ ഇവ പ്രദര്‍ശിപ്പിക്കാനും യു.എന്‍ പോസ്റ്റല്‍ അഡ്മിനിസ്ട്രേഷന് പരിപാടിയുണ്ട്.
യു.എന്നിനു വേണ്ടി ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ബ്രിട്ടോ സ്റ്റാമ്പുകള്‍ രൂപകല്‍പ്പന ചെയ്തത്. 1999 ല്‍ എഡ്യൂക്കേഷന്‍ കീസ്റ്റോണ്‍ റ്റു ദി 21സ്റ്റ് സെഞ്ച്വറി എന്ന പേരില്‍ ആറ് സ്മരണപുതുക്കല്‍ സ്റ്റാമ്പുകള്‍ യു.എന്നിനു വേണ്ടി ബ്രിട്ടോ രൂപകല്‍പ്പന ചെയ്തിരുന്നു.