പങ്കെടുക്കുക എന്നനപ്പുറത്തേക്ക് ഒളിമ്പിക്‍സ് താരങ്ങളില്‍ നിന്നും എന്തെങ്കിലും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടോ?. ഇല്ലെന്നത് പകല്‍ പോലെ സത്യമാണ്. എന്നാല്‍ ഏതന്‍സ് ഒളിമ്പിക്‍സിലെ പോരാട്ടവും ലോക ചാമ്പ്യന്‍ഷിപ്പുകളിലെ മികച്ച പ്രകടനങ്ങളും ചില പുത്തന്‍ പ്രതീക്ഷ ഇന്ത്യന്‍ കായികരംഗത്തിനു നല്‍കുകയാണ്.
രാജസ്ഥാന്‍കാരായ രാജ്യ വര്‍ദ്ധന്‍ സിംഗ് രാത്തോഡ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. സമീപ കാലത്ത് മികച്ച ഫോമിലൊന്നും അല്ലെങ്കിലും ഈ കേണല്‍ ഷൂട്ടിംഗില്‍ ഒരു മെഡല്‍ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
എതന്‍സില്‍ കണ്ടെത്തിയ വെള്ളിയാണ് രാത്തോഡിനെ വിശ്വസിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും.
മുന്‍ പരിശീലകന്‍ റസ്സല്‍ മാര്‍ക്ക് ഉള്‍പ്പടെയുള്ളവരാണ് രാത്തോഡിന് എതിരാളികള്‍. നിലവില്‍ സ്വന്തമായിട്ടാണ് മത്സരിക്കുന്നതെങ്കിലും ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഡബിള്‍സ് വിഭാഗത്തിലാണ് ടെന്നീസ് താരങ്ങളായ ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും നില്‍ക്കുന്നത്. രാജ്യത്തിന്‍റെ മെഡല്‍ പ്രതീക്ഷയായ ഡബിള്‍സ് ടീം മികച്ച ഫോമിലാണ്
ബോക്‍സിംഗിലെ പുത്തന്‍ പ്രതീക്ഷയാണ് അഖില്‍. കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ ജേതാവായിരുന്ന അഖിലിന്‍റെ ഫുട്‌വര്‍ക്കും ഫിറ്റ്നസ്സും നന്നായി മെച്ചപ്പെട്ടിരിക്കുന്നു. പെട്ടെന്ന് മെച്ചപ്പെടുന്ന പ്രകൃതമാണ് ഈ ചാമ്പ്യന്‍ ബോക്‍സറില്‍ പ്രതീക്ഷ വയ്ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്ന ഘടകം. എന്നിരുന്നാലും കൈക്കുഴയ്‌ക്കേറ്റ പരുക്ക് വലയ്ക്കുന്നുണ്ട്.
ഒളിമ്പിക്‍സിനായി നേരത്തെ യോഗ്യത സമ്പാദിച്ച താരങ്ങളിലാണ് ഷൂട്ടിംഗ് താരം ഗഗന്‍ നാരംഗ് പെടുന്നത്. തന്നില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നത് മെഡല്‍ ഒഴികെ മറ്റൊന്നുമല്ലെന്ന് താരത്തിനു നന്നായി തന്നെ അറിയാം. ലോകചാമ്പ്യന്‍ഷിപ്പുകളില്‍ നടത്തുന്ന പ്രകടനത്തിനൊപ്പം ഒരു ഒളിമ്പിക് മെഡല്‍ ചേര്‍ത്ത് വയ്ക്കാന്‍ താരത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല.