ഒടുവില്‍ ഏഴ് വര്‍ഷത്തെ തയ്യാറെടുപ്പിനു ശേഷം ഒളിമ്പിക് തുടങ്ങാന്‍ കാത്തിരിക്കുകയാണ് ബീജിംഗ്. ഓഗസ്റ്റ് 8 ന് രാത്രി എട്ട് മണിക്ക് ബീജിംഗിലെ ദേശീയ സ്റ്റേഡിയമായ ‘പക്ഷിക്കൂട്’ ആണ് ഉദ്ഘാടനത്തിനായി അണിഞ്ഞൊരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ പണച്ചെലവ് വന്ന ഒളിമ്പിക്‍സിനായി 205 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.
ഒഗസ്റ്റ് 8 മുതല്‍ 24 വരെ നടക്കുന്ന മത്സരങ്ങള്‍ക്കായി 28 ഇനങ്ങളില്‍ 302 സ്വര്‍ണ്ണമെഡലുകളാണ് കാത്തിരിക്കുന്നത്. ലോകത്തിലെ ഒന്നാം നിരക്കാരായ 100,000 അത്‌ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്. ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്കായി ഏകദേശം ഏഴ് ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. നാല് ബില്യണ്‍ ആള്‍ക്കാരാണ് ടെലിവിഷനില്‍ മത്സരം കാണുക.
അത്‌ലറ്റിക്‍സില്‍ മാത്രം 639 താരങ്ങള്‍ മത്സരിക്കുന്ന ചൈന തന്നെയാണ് ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിക്കുന്നത്. 1,099 പേരെ. എല്ലാ ഒളിമ്പിക് വേദികളും സ്റ്റേഡിയങ്ങളും ഏറ്റവും നൂതന സാങ്കേതിക വിദ്യകളാല്‍ അലങ്കരിച്ചിരിക്കുന്നു. പല തരത്തിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ അതിജീവിച്ചാണ് ചൈന ഒളിമ്പിക്‍സ് ഗംഭീരമാക്കുന്നത്.