അമേരിക്കന്‍ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സ് അതിശയമാകുകയാണ്. ഒളിമ്പിക്സില്‍ തുടര്‍ച്ചയായി നാലാം സ്വര്‍ണ്ണവും ലോക റെക്കോഡോടെ കണ്ടെത്തിയ ഫെല്‍പ്സ് മെഡല്‍ നേട്ടത്തിന്റെ കാര്യത്തിലും റെക്കോഡിട്ടു. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലായിരുന്നു ഫെല്‍പ്സിന്റെ നാലാം സ്വര്‍ണ്ണം. ദൂരം കടക്കാന്‍ 1 മിനിറ്റും 52.03 സെക്കന്‍ഡും എടുത്തു.
ഹംഗറിയുടെ ലാസ്ലോ സേ 1:52.70 സമയത്തില്‍ വെള്ളി മെഡലിനും ജപ്പാന് താരം തകേഷി മറ്റ്സൂഡ വെങ്കല മെഡലും കണ്ടെത്തി. 1:52.97 ആയിരുന്നു മസൂഡയുടെ സമയം. മത്സരിച്ച നാല് ഇനങ്ങളിലും റേക്കോഡോടെയാണ് ഫെല്‍പ്സ് സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ കണ്ടെത്തിയ 1:52.09 സെക്കന്‍ഡിന്റെ സ്വന്തം റെക്കൊഡ് തന്നെയാണ് ഫെല്‍പ്സ് ബീജിംഗില്‍ പിന്നിട്ടതും.
ബീജിംഗില്‍ നാലാം സ്വര്‍ണ്ണ നേട്ടം നടത്തിയ താരം ഒളിമ്പിക്സില്‍ നേടിയ സ്വര്‍ണ്ണങ്ങളുടെ കാര്യത്തിലും റെക്കോഡായി. മൂന്ന് ഒളിമ്പിക്സുകളില്‍ നിന്നായി ഒമ്പതു സ്വര്‍ണ്ണത്തിന്റെ റെക്കോഡുള്ള കാള്‍ ലൂയിസ്, പാവോ നൂര്‍മി, ലാത്യാനിന,മാര്‍ക്ക് സ്പിറ്റ്സ് എന്നിവരെയാണ് പിന്നിട്ടത്. മൂന്ന് ഒളിമ്പിക്സുകളിലായി ഫെല്‍പ്സിന്റെ സ്വര്‍ണ്ണ നേട്ടം 10 ആയി.
ചൊവ്വാഴ്ച രാവിലെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 23 കാരനായ അമേരിക്കന്‍താരം സ്വര്‍ണ്ണമെഡല്‍ കണ്ടെത്തി. ഓസീസ്താരം എമണ്‍ സുള്ളിവനും ഫ്രഞ്ച് താരം അലൈന്‍ ബെര്‍ണാഡും 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ ലോക റെക്കോഡ് ഭേദിച്ചു. സെമി ഫൈനല്‍ റൌണ്ടില്‍ സുള്ളിവന് 47.05 സെക്കന്‍ഡാണ് കണ്ടെത്തിയതെങ്കില്‍ അലൈന്‍ ബെര്‍ണാഡ് 47.20 സെക്കന്‍ഡിന്റെ സമയമാണ് കണ്ടെത്തിയത്.