Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിയാറയ്‌ക്കും മിന്നും സ്വര്‍ണ്ണം

കിയാറയ്‌ക്കും മിന്നും സ്വര്‍ണ്ണം
ബീജിംഗ്: , വ്യാഴം, 14 ഓഗസ്റ്റ് 2008 (17:15 IST)
ഒളിമ്പിക്‍സില്‍ അവസാന ഘട്ടത്തോട് അടുക്കുന്ന ഷൂട്ടിംഗില്‍ വനിതകളുടെ സ്കീറ്റ് വിഭാഗത്തിലെ സ്വര്‍ണ്ണം ഇറ്റാലിയന്‍ താരം കിയാറ കെയ്നെറോ സ്വന്തമാക്കി. 93 ഹിറ്റുകള്‍ പൂര്‍ത്തിയാക്കിയാണ് കെയ്നെറൊ സ്വര്‍ണ്ണം നേടിയത്. അമേരിക്കന്‍ താരം കിംബെര്‍ലി റോഡ് ജര്‍മ്മന്‍ താരം ബ്രിങ്കര്‍ എന്നിവര്‍ വെള്ളിയും വെങ്കലവും നേടി.

ഏതന്‍സ് 2004 ലും അറ്റ്‌ലാന്‍റാ 1996 ഒളിമ്പിക്‍സിലും രണ്ട് ഡബിള്‍ ട്രാപ്പ് ഇവന്‍റിലും കീറ്റിലും സ്വര്‍ണ്ണം നേടിയ താരമാണ് കിംബര്‍ലി റോഡ്. എന്നാല്‍ ഏതന്‍സില്‍ വെള്ളി നേടിയ ആതിഥേയരുടെ വീ നിംഗ് 91 ഹിറ്റുകളുമായി അവസാന സ്ഥാനത്തായി.

കിയാറ കെയ്‌നെറോയ്‌ക്ക് പിന്നാലെ ഇറ്റലിക്ക് സന്തോഷിക്കാന്‍ ഗുസ്തിയിലും നേട്ടമുണ്ടായിരുന്നു 84 കിലോ വിഭാഗത്തിലെ ഗ്രീക്കോ റോമന്‍ ഗുസ്തിയില്‍ ഇറ്റാലിയന്‍ താരം ആന്ദ്രിയാ മിന്‍ ഗുസി സ്വര്‍ണ്ണം നേടി. ഹംഗേറിയന്‍ താരം സോള്‍ട്ടന്‍ ഫൊഡോറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഇറ്റാലിയന്‍ താരം മുന്നോട്ട് കുതിച്ചത്.

Share this Story:

Follow Webdunia malayalam