Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെനിയന്‍ താരങ്ങളും കുതിക്കുന്നു

കെനിയന്‍ താരങ്ങളും കുതിക്കുന്നു
ബീജിംഗ്: , ശനി, 23 ഓഗസ്റ്റ് 2008 (19:43 IST)
PROPRO
ജമൈക്കയ്‌ക്കും എത്യോപ്യയ്ക്കും അമേരിക്കയ്‌ക്കും ഒപ്പം അത്‌ലറ്റിക്‍സില്‍ കെനിയയും ശബ്ദമുയര്‍ത്തി. വനിതകളുടെ 1500 മീറ്ററിലും പുരുഷന്‍‌മാരുടെ 800 മീറ്ററിലും നാല് മെഡലുകളാണ് കെനിയ വാരിയത്.

ശനിയാഴ്ച നടന്ന വനിതകളുടെ 1500 മീറ്ററില്‍ കെനിയന്‍ താരന്‍ നാന്‍സി ജബത് ലെംഗെത് വേഗക്കാരിയായി. നിലവിലെ സ്വന്തം സമയം മെച്ചപ്പെടുത്തിയാണ് കെനിയന്‍ വനിതാ താരം സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്നത്.

മികച്ച പ്രകടനത്തിന്‍റെ അകമ്പടിയില്‍ 4:00.23 എന്ന സമയത്തില്‍ ആയിരുന്നു കെനിയന്‍ താരത്തിന്‍റെ മികവ് കണ്ടത്. നേരത്തെ അവരുടെ മികച്ച സമയമായ 4:02.31 ആണ് മെച്ചപ്പെടുത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ പ്രകടനം ഉക്രയിന്‍ താരം ഇരണ്യാ ലിഷിന്‍‌സ്ക്കാ മെച്ചപ്പെടുത്തിയപ്പോള്‍ വെള്ളി നേട്ടത്തില്‍ എത്തി.

വെങ്കല മെഡല്‍ നേടിയ നാട്ടുകാരി നതാലിയാ തോബിയാസിനെ പിന്നിലാക്കിയ ഇരണ്യ 4:01.63 എന്ന സമയമാണ് കണ്ടെത്തിയത്. നതാലിയ 4:01.78 എന്ന സമയത്തില്‍ മൂന്നാം സ്ഥാനത്തെത്തി. യോഗ്യതാ മത്സരത്തില്‍ തന്നെ ഏറ്റവും മികച്ച സമയമായിരുന്നു ലെഗത് കണ്ടെത്തിയത്. 4:03.02 ആയിരുന്നു യോഗ്യതയിലെ സമയം.

പുരുഷന്‍‌മാരുടെ 800 ല്‍ വില്‍ഫ്രെഡ്

ഈ സീസണില്‍ ഏറ്റവും മികച്ച സ്വന്തം സമയം കണ്ടെത്തിയ കെനിയയുടെ വില്‍ഫ്രെഡ് ബംഗയി 800 മീറ്റരില്‍ സ്വര്‍ണ്ണം കുറിച്ചു. 1:44.65 എന്ന സമയത്തില്‍ ആയിരുന്നു സ്വര്‍ണ്ണം നേടിയത് സുഡാന്‍ താരം ഇസ്മായീല്‍ അഹമ്മദ് വെള്ളിയും കെനിയയുടെ തന്നെ ആല്‍ഫ്രഡ് കിര്‍വാ യെഗോ വെങ്കലവും നേടി.

Share this Story:

Follow Webdunia malayalam