Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യൂബ അമേരിക്കയെ തകര്‍ത്തു

ക്യൂബ അമേരിക്കയെ തകര്‍ത്തു
ബീജിംഗ്: , തിങ്കള്‍, 11 ഓഗസ്റ്റ് 2008 (18:03 IST)
ഒളിമ്പിക്‍സ് വോളിബോളില്‍ അമേരിക്കന്‍ ടീമിനെ ശക്തരായ ക്യൂബ തകര്‍ത്തെറിഞ്ഞു. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്യൂബന്‍ ടീമിന്‍റെ വിജയം.

ഒളിമ്പിക്‍സില്‍ 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്‍സുകളില്‍ സ്വര്‍ണ്ണം കണ്ടെത്തിയ ക്യൂബ 25-15, 26-24 എന്ന സ്കോറിനായിരുന്നു അമേരിക്കയുടെ വിധി എഴുതിയത്.

പൂള്‍ ബിയില്‍ നടന്ന മത്സരത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍‌മാരായ ഇറ്റലി തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കണ്ടെത്തി. മൂന്ന് സെറ്റുകള്‍ നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം.

അള്‍ജീരിയയെ തകര്‍ത്ത് സെര്‍ബിയയും വിജയം തുടര്‍ന്നു. 75-40 ആയിരുന്നു സ്കോര്‍. തിങ്കളാഴ്ച നടക്കുന്ന മറ്റ് മത്സരത്തില്‍ ബ്രസീല്‍ റഷ്യയെയും ചൈന പോളണ്ടിനെയും ജപ്പാന്‍ വെനസ്വേലയെയും നേരിടും.

Share this Story:

Follow Webdunia malayalam