ചൈനീസ് വനിതാതാരം ചെന്‍ സിയാ സിയ ആതിഥേയരുടെ ആദ്യ സ്വര്‍ണ്ണം ബീജിംഗില്‍ കണ്ടെത്തി. ഭാരോദ്വഹനത്തിലെ 48 കിലോ വിഭാഗത്തില്‍ ഒളിമ്പിക് റെക്കോഡോടെയാണ് ചൈനീസ് താരം സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് ശ്രമങ്ങളില്‍ നിന്നായി 212 കിലോ ഉയര്‍ത്തിയാണ് സിയാ സിയാ ഒളിമ്പിക്‍സില്‍ പുതിയ ചരിത്രം കുറിച്ചത്.
മൊത്തം 198 കിലോ ഉയര്‍ത്തിയ തുര്‍ക്കി താരം സിബെല്‍ ഒസ്ക്കാന്‍ ഈ വിഭാഗത്തില്‍ വെള്ളി മെഡലും ചൈനീസ് തായ്‌പേയി താരം ചെന്‍ വീ ലിംഗിനാണ് വെങ്കലം. ആദ്യ ശ്രമത്തില്‍ 95 കിലോ ഉയര്‍ത്തിയ സിയേ സിയ രണ്ടാമത്തെ ശ്രമത്തില്‍ 117 കിലോ കൂടി ഉയര്‍ത്തിയതോടെ മൊത്തം 212 കിലോ ആയി.
കഴിഞ്ഞ ഒളിമ്പിക്‍സില്‍ തുര്‍ക്കി താരം നുര്‍കാന്‍ റ്റയ്‌ലാന്‍ സ്ഥാപിച്ച 210 കിലോയുടെ ഒളിമ്പിക് റെക്കോഡാണ് ചൈനീസ് താരം പഴങ്കഥയാക്കിയത്. വെള്ളി നേടിയ താരം സിബെല്‍ ഒസ്ക്കാന്‍ 88 ,111 കിലോ ഉയര്‍ത്തി മൊത്തം 199 കിലോ ഉയര്‍ത്തി. വെയ് ലിംഗ് രണ്ട് ശ്രമങ്ങളില്‍ നിന്നായി 84, 112 എന്നിങ്ങനെ മൊത്തം 196 കിലോ ഉയര്‍ത്തി.