Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്

ജൂഡോ: ടൊംബി ഖുമുജം ദേവി പുറത്ത്
PROPRO
ബെയ്ജിംഗ്: ഒളിമ്പിക്സിലെ ഇന്ത്യന്‍ ജൂഡൊ താരം ടൊംബി ഖുമുജം ദേവി 48 കിലൊഗ്രാം വിഭാഗത്തിലെ മത്സരത്തില്‍ നിന്നു പുറത്തായി.

ഏഷ്യന്‍ ചമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്ന ടൊംബി പ്രാഥമിക റൌണ്ടില്‍ വെറും രണ്ടര മിനുറ്റു കൊണ്ട് പോര്‍ച്ചുഗലിലെ ആനാ ഹോര്‍മിഗോയോറ്റു തോറ്റുപുറത്താവുകയായിരുന്നു . മണിപ്പൂരുകാരിയാണ് ടോംബി.

ഇനി ജൂഡൊയില്‍ 78 കിലൊഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ദിവ്യ ടെവാര്‍ മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷ. ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാം സ്ഥാനത്തയിരുന്ന ദിവ്യയുടെ ഒളിമ്പിക് ഗെയിംസ് പ്രകടനം എങ്ങനെ ആവുമെന്ന് കണ്ടറിയണം.

Share this Story:

Follow Webdunia malayalam