ഒളിംപിക്‌സ് ടെന്നീസിലെ വനിതാ വിഭാഗം ഡബിള്‍സില്‍ അമേരിക്കയുടെ വില്യംസ് സഹോദരിമാര്‍ക്കാണ് സ്വര്‍ണ്ണം. സഹോദരിമാര്‍ക്കാണ് സ്വര്‍ണ്ണം.
സ്‌പെയിനിന്റെ അനാബെല്‍ മെഡീന ഗാരിഗ്ഗസ്- വിര്‍ജീനിയ റൗനോ പാസ്‌കല്‍ സഖ്യത്തെയാണ് വീനസ് വില്ല്യംസ് - സെറീന വില്യംസ് സഹോദരിമാര്‍ തോല്‍പ്പിച്ചത്. 6-2,6-0.
ഇത് ഈ സഖ്യത്തിന്‍റെ രണ്ടാമത്തെ ഒളിമ്പിക് ഡബിള്‍സ് സ്വര്‍ണ്ണമെഡലാണ്. 2000 ലെ സിഡ്നി ഒളിമ്പിക്സില്‍ ഇരുവരും ഡബിള്‍സ് സ്വര്‍ണ്ണം നേടിയിരുന്നു. അന്ന് വീനസ് സിംഗിള്‍സിലും സ്വര്‍ണ്ണമെഡല്‍ നേടി .
വെങ്കല മെഡല്‍ ചൈനീസ് ജോഡിക്കാണ്‍്. ഉക്രൈനിലെ ബോംടരെങ്കോ സഹോദരിമാരെ തോല്‍പ്പിച്ചാണ് യാങ് സീയും ഷെങ് ജീയും വെങ്കലം നേടിയത്.
സിംഗിള്‍സില്‍ റഷ്യയുടെ യെലേന ഡെമന്റീവ സ്വര്‍ണ്ണം നേടി. നാട്ടുകാരിയായ സഫീന ദിനാരെയെയാണ് യെലേന പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 3-6, 7-5.