ചൈനീസ് ബാഡ്മിന്‍റണ്‍ താരം സാംഗ് നിംഗ് തിരിച്ചടിച്ച് ഒളിമ്പിക് സ്വര്‍ണ്ണം പിടിച്ചു. ചൈനീസ് താരങ്ങള്‍ ഏറ്റുമുട്ടിയ ഫൈനലില്‍ നാട്ടുകാരിയായ സി സിംഗ് ഫാംഗിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് കൈവിടുകയും രണ്ടാം സെറ്റില്‍ പിന്നില്‍ നില്‍ക്കുകയും ചെയ്ത ശേഷമാണ് നിംഗ് ഗംഭീരമായി തിരിച്ചടിച്ചത്.
ആതിഥേയരുടെ സ്വന്തം താരങ്ങള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ 21-12 10-21 21-18 എന്നതായിരുന്നു സ്കോര്‍. മുപ്പത്തിമൂന്ന് കാരിയായ നിംഗിന്‍റെ അവസാന ഒളിമ്പിക്സായിട്ടാണ് വിലയിരുത്തപ്പെടുന്നത്‍. ചൈനീസ് സൂപ്പര്‍താരം സീ സിംഗ് ഫാനെ രണ്ടാമത്തെയും മൂന്നാമത്തെയും സെറ്റുകളില്‍ പിടിച്ചുകെട്ടാന്‍ വെറ്ററന്‍ താരത്തിനു കഴിയുക ആയിരുന്നു.
നിലവിലെ ചാമ്പ്യന്‍ കൂടിയാണ് നിംഗ്. എന്നാല്‍ ബാഡ്മിന്‍റനിലെ മൂന്ന് മെഡലുകളും സ്വന്തമാക്കാനുള്ള അവസരം ചൈനയ്‌ക്ക് നഷ്ടമായി. വെങ്കല മെഡലിനായി നടന്ന മത്സരത്തില്‍ ഇന്തോനേഷ്യന്‍ താരം യൂലിയാന്‍റി വിജയിച്ചു കയറുക ആയിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‍സിനു താന്‍ ഉണ്ടായേക്കില്ലെന്ന് ഫൈനലിസ്റ്റ് സീയും പറഞ്ഞു.