ദുരന്ത സ്മരണകളുടെയും യുദ്ധക്കെടുതികളുടെയും ക്രൂരമുഖം മാത്രം ഓര്‍മ്മയിലുള്ള അഫ്ഗാനിസ്ഥാന് സന്തോഷിക്കാനുള്ള നിമിഷങ്ങള്‍ തായ്ക്കോണ്ടോ താരം റോഹുള്ള നിക്പായിലൂടെ സ്വന്തമായി. തായ്ക്വോണ്ടോ മത്സരത്തില്‍ വെങ്കലം നേടിയ താരം ഒളിമ്പിക്‍സിലെ രാജ്യത്തിന്‍റെ ആദ്യ മെഡലിലൂടെ നല്‍കിയത് ആഹ്ലാദം.
ഫ്ലൈ വെയ്‌റ്റിലെ 58 കിലോ വിഭാഗത്തില്‍ ആയിരുന്നു അഫ്ഗാനിസ്ഥാന്‍താരം വെങ്കലം നേടിയത്. മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള പോരാട്ടത്തില്‍ ലോക ചാമ്പ്യന്‍ സ്പെയിന്‍റെ യുവാന്‍ അന്‍റോണിയോ റാമോസിനാണ് അഫ്ഗാന്‍ താരത്തിന്‍റെ അടവുകള്‍ക്ക് മുന്നില്‍ ചുവടുകള്‍ പിഴച്ചത്. അഫ്ഗാന്‍റെ ആദ്യ മെഡലില്‍ താരം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
ലോക്ക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേട്ടക്കാരനായിരുന്ന മെക്‍സിക്കന്‍ താരം ഗ്വില്ലെര്‍മോ പെരസിനാണ് സ്വര്‍ണ്ണം. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ യൂലിസ് ഗബ്രിയേല്‍ മെഴ്സിഡെസിനെ വെള്ളിയിലേക്ക് പിന്തള്ളിയായിരുന്നു മെക്‍സിക്കന്‍ താരം സ്വര്‍ണ്ണനേട്ടത്തിലേക്ക് ഉയര്‍ന്ന പ്രകടനം നടത്തിയത്.