ഒളിംപിക്‌സില്‍ എട്ടു സ്വര്‍ണ്ണമെന്ന റെക്കോര്‍ഡു നേട്ടം സ്വന്തമാക്കി അമേരിക്കയുടെ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്‌സ് ചരിത്രത്തിലേക്ക്.
36 വര്‍ഷം മുന്‍പ് മ്യൂണിക്ക് ഒളിമ്പിക്‌സില്‍ ഏഴുസ്വര്‍ണ്ണം നേടിയ മാര്‍ക്ക് സ്‌പിറ്റ്‌സിന്‍റെ റെക്കോര്‍ഡാണ് ഫെല്പ്സ് തകര്‍ത്തത്. 100 മീറ്റര്‍ ബട്ടര്‍ഫൈ്‌ള മത്സരത്തില്‍ സ്വര്‍ണ്ണം നേടിയതോടെ സ്പിറ്റിന് ഒപ്പം എത്തിയിരുന്നു ഫെല്പ്സ്.
ഇന്ന് നടന്ന 4*100 മീറ്റര്‍ മെഡ്‌ലെ റിലേ നീന്തലില്‍ അമേരിക്കന്‍ ടീം സ്വര്‍ണ്ണം നേടിയതോടെയാണ് ഫെല്‍പ്‌സിന്‍റെ സുവര്‍ണ്ണ സ്വപ്നം പൂവണിഞ്ഞത്. ഇതോടെ ഏതന്‍സിലും ബീജിംഗിലുമായി ഫെല്പ്സ് ന്നിന്തിയെടുത്തത് 14 സ്വര്‍ണ്ണം. ആ നേട്ടം മറികടക്കാന്‍ ഇനിയൊരു താരോദയം ഉണ്ടാകണം.