ഒരു ഒളിമ്പിക്‍സില്‍ ഏഴ് സ്വര്‍ണ്ണമെന്ന മാര്‍ക്ക് സ്പിറ്റ്‌സിന്‍റെ റെക്കോഡിലേക്ക് കുതിക്കുന്ന അമേരിക്കന്‍ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്സ് ഒളിമ്പിക്‍സിലെ തന്‍റെ ആറാമത്തെ സ്വര്‍ണ്ണവും കണ്ടെത്തി. 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ ആയിരുന്നു താരം ആറാമത്തെ സ്വര്‍ണ്ണം അമേരിക്കയ്‌ക്കായി നേടിയത്.
അരങ്ങേറിയ സിഡ്നി 2000 ഒളിമ്പിക്‍സ് മുതലുള്ള ഫെല്‍പ്സിന്‍റെ സ്വര്‍ണ്ണനേട്ടം ഇതോടെ 12 ആയി. ഇത്തവണയും ലോക്ക റെക്കോഡ് തന്നെ താരം കണ്ടെത്തി. 1:54.23 സമയത്തിലായിരുന്നു ഫെല്‍പ്സിന്‍റെ പ്രകടനം. അമേരിക്കന്‍ സ്വിമ്മിംഗ് ട്രയലില്‍ കണ്ടെത്തിയ 1:54.80 ന്‍റെ റെക്കോഡാണ് തിരുത്തിക്കുറിച്ചത്.
വെള്ളിമെഡല്‍ ഹംഗറിയുടെ താരമായ ലെസ്ലോ ഷേ കണ്ടെത്തി. 1:56.52 എന്ന സമയത്തില്‍ ആയിരുന്നു ഷേ രണ്ടാമത് എത്തിയത്. ഹംഗേറിയുടെ ലോച്ചേ വെങ്കലം കണ്ടെത്തി. 1:56.53 എന്നതായിരുന്നു സമയം. അതേ സമയം കഴിഞ്ഞ ചാമ്പ്യനായിരുന്ന ആരോണ്‍ എയ്‌ര്‍സോള്‍ നാലാം സ്ഥാനത്തായിപ്പോയി. 52 സെക്കന്‍ഡുകളുടെ വ്യത്യാസമായിരുന്നു.
നീന്തല്‍ മത്സരങ്ങളില്‍ റെക്കോഡുകള്‍ തുടര്‍ക്കഥായാകുന്നതാണ് വെള്ളിയാഴ്ചയും കണ്ടത്. ഫെല്‍പ്സിനു പിന്നാലെ പുരുഷന്‍മാരുടെ ബാക്ക് സ്ട്രോക്കില്‍ അമേരിക്കന്‍ താരം റയാന്‍ ലാച്ചേ 1:53.94 സമയത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണ്ണം നേടി. ആരോണ്‍ പെയര്‍സോള്‍ വെള്ളിയും ലോക ചാമ്പ്യന്‍ വ്യാഷെനിന്‍ വെങ്കലവും നേടി.
ജര്‍മ്മനിയുടെ ബ്രിട്ടാ സ്റ്റെഫന്‍ വനിതകളുടെ 100 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ സ്വര്‍ണ്ണം നേടി. 53:12 സമയത്തിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ലോക റെക്കോഡ്കാരിയായ ഓസ്ട്രേലിയയുടെ ലിസ്ബെത്ത് ട്രിക്കറ്റ് വെള്ളിയും അമേരിക്കന്‍ താരം നതാലി കൌഗ്ലിന്‍ വെങ്കലമെഡലും പോക്കറ്റിലാക്കി.
വനിതകളുടെ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ അമേരിക്കന്‍താരം റെബേക്കാ സോണി ലോക റെക്കോഡ്താരം ഓസ്ട്രേലിയയുടെ ലിസല്‍ ജോണ്‍സിനെ വെള്ളിയിലേക്ക് പിന്തള്ളി സ്വര്‍ണ്ണം കണ്ടെത്തി. നോര്‍വേ താരം സാറാ നോര്‍ഡെന്‍സ്റ്റാം വെങ്കല മെഡല്‍ കണ്ടെത്തി.