Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബീജിംഗ് ചൈനയ്ക്ക് സ്വന്തം

ബീജിംഗ് ചൈനയ്ക്ക് സ്വന്തം
ബെയ്ജിങ്: , തിങ്കള്‍, 25 ഓഗസ്റ്റ് 2008 (10:29 IST)
PROPRO
ഒളിമ്പിക്‍സിലെ സംഘാടനത്തിന്‍റെ കാര്യത്തില്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച ചൈന ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിന്‍റെ കാര്യത്തിലും അതേ മികവ് തുടര്‍ന്നു. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ചൈന 100 മെഡലുകള്‍ ആണ് വാരിക്കൂട്ടിയത്. 51 സ്വര്‍ണവും 21 വെള്ളിയും 28 വെങ്കലവും അവര്‍ നേടി.

ഒളിമ്പിക്സിലെ 25 ഇനങ്ങളില്‍ നിന്നായിട്ടാണ് ചൈന മെഡലുകള്‍ നേടി. സ്വര്‍ണ്ണ നേട്ടത്തിന്‍റെ കാര്യത്തില്‍ ഒളീമ്പിക്സ് ചരിത്രത്തില്‍ രണ്ടാം സ്ഥാനത്തേക്കാണ് ചൈന ഉയര്‍ന്നത്. 1988ല്‍ സോളില്‍ സോവിയറ്റ് യൂണിയന്‍ 55 സ്വര്‍ണം നേടിയ ശേഷം ഒരു രാജ്യത്തിന്‍റെ ഏറ്റവും മികച്ച സ്വര്‍ണനേട്ടമാണ് ചൈനയുടേത്.

മുന്‍ ഒളിമ്പിക്സുകളില്‍ മികവില്ലാത്ത ഇനങ്ങളില്‍ വരെ ചൈന മെഡല്‍നേട്ടം സ്വന്തം നാട്ടില്‍ നടത്തി. വഞ്ചി തുഴയലിലും ബീച്ച് വോളി ഹോക്കി എന്നീ ഇനങ്ങളിലും ആദ്യമായാണ് ചൈനയ്ക്ക് മെഡല്‍ ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തങ്ങള്‍ക്കെതിരെഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിക്കുന്ന അമേരിക്കയെയാണ് ചൈന പിന്നിലാക്കിയത്.

മൊത്തം 110 മെഡല്‍ നേടിയ അമേരിക്ക മെഡല്‍ സമ്പാദ്യത്തിന്‍റെ കാര്യത്തില്‍ ചൈനയെ തോല്‍പ്പിച്ചെങ്കിലും സ്വര്‍ണ്ണം നേടിയ കാര്യത്തിലൂടെ ചൈന ഒന്നാം സ്ഥാനത്തെത്തി. 1992 നുശേഷം അമേരിക്കന്‍ ആധിപത്യത്തിന് ഒടുവില്‍ അവസാനം. അടുത്ത ഒളിമ്പിക്സിന് വേദിയൊരുക്കുന്ന ബ്രിട്ടനും മികച്ച നേട്ടമായി ബീജിംഗ്. 100 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടം കണ്ടെത്തിയ ബ്രിട്ടന്‍ 19 സ്വര്‍ണവുമായി റഷ്യയ്ക്കു പിന്നില്‍ നാലാം സ്ഥാനത്തെത്തി.

ഇന്ത്യയ്‌ക്കും ഇത് സന്തോഷത്തിന്‍റെ ഒളിമ്പിക്സാണ്. ആദ്യ വ്യക്തിഗത സ്വര്‍ണ്ണം കണ്ടെത്തിയ ഇന്ത്യ വ്യക്തിഗത ഇനങ്ങളില്‍ മൂന്ന് മെഡലുകളുമായിട്ടാണ് മടങ്ങിയത്. ടോഗോ, മൗറീഷ്യസ്, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളും ബഹ്‌റൈന്‍, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങളും ആദ്യമായി മെഡല്‍ പട്ടികയില്‍ സ്ഥാനംപിടിച്ചു.

Share this Story:

Follow Webdunia malayalam