Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം

ബെക്കെലെയ്‌ക്ക് ഇരട്ട നേട്ടം
ബീജിംഗ്: , ശനി, 23 ഓഗസ്റ്റ് 2008 (19:42 IST)
PROPRO
ദീര്‍ഘദൂര ഓട്ടത്തിലെ എത്യോപ്യന്‍ മാസ്റ്റര്‍ കെനെനീസ ബെക്കെലെ ഒളിമ്പിക്‍സിലെ തന്‍റെ രണ്ടാമത്തെ സ്വര്‍ണ്ണവും കുറിച്ചു. ശനിയാഴ്ച 5000 മീറ്ററിലാണ് ബെക്കെലെ രണ്ടാമത്തെ സ്വര്‍ണ്ണത്തിന് അവകാശിയായത്.

ഒളിമ്പിക് റെക്കോഡ് സമയമായ 12 മിനിറ്റും 57.82 സെക്കന്‍‌ഡുമായിരുന്നു ബെക്കെലെയുടെ സമയം. ഏഴ് സെക്കന്‍ഡ് വ്യത്യാസത്തില്‍ 24 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബെക്കെലെ പിന്നിലാക്കിയത്.

കഴിഞ്ഞയാഴ്ച 10000 മീറ്ററിലും എത്യോപ്യന്‍ താരം സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ഇതോടെ കരിയറില്‍ നാല് ഒളിമ്പിക് മെഡലുകളായി. 2004 ഏതന്‍സ് ഒളിമ്പിക്‌സിലും താരം ഈ ഇനങ്ങളില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

ഇതോടെ ദീര്‍ഘദൂര ഇനങ്ങളായ 5000. 1000 മീറ്ററുകളില്‍ നാല് സ്വര്‍ണ്ണം നേടിയ എത്യോപ്യയുടെ ദീര്‍ഘദൂര മത്സരങ്ങളിലെ സ്വര്‍ണ്ണ നേട്ടം ആറായി. നേരത്തെ വനിതാ താരങ്ങളില്‍ തിരുണീഷ് ദിയബാബയും ഈ നേട്ടം കണ്ടെത്തിയിരുന്നു.

കെനിയന്‍ താരങ്ങളായ എലിഅഡ് കിപ്ചോഗ് 13:02.80 എന്ന സമയത്തില്‍ വെള്ളിയും എഡ്വിന്‍ സോയി 13:06.22 എന്ന സമയത്തില്‍ വെങ്കലവും കരസ്ഥമാക്കി. 1984 ലോസ് എഞ്ചത്സ് ഒളിമ്പിക്സില്‍ മൊറാക്കോ താരം സയ്യദ് ഔയിത്ത സ്ഥാപിച്ച റെക്കോഡാണ് ബെക്കലെ പഴങ്കഥയാക്കിയത്.

Share this Story:

Follow Webdunia malayalam