Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ട സുവര്‍ണ്ണ റാണി

ബ്രിട്ട സുവര്‍ണ്ണ റാണി
ബീജിങ്ങ് , ഞായര്‍, 17 ഓഗസ്റ്റ് 2008 (15:46 IST)
വനിതകളുടെ 50മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ജര്‍മ്മനിയുടെ ബ്രിട്ടാ സ്റ്റീഫന്‍ സ്വര്‍ണ്ണം നേടി. 100 മീറ്ററിലും സ്വര്‍ണ്ണം നേടിയ സ്പ്രിന്‍റ് റാണിക്ക് ഈ മെഡല്‍ നേട്ടം ഇരട്ടിമധുരമായി.

വെറും 0.01 സെക്കന്‍റിനാണ് നിലവിലുള്ള റെക്കോര്‍ഡായ 24.6ല്‍ എത്താനുള്ള ബ്രിട്ടയുടെ ശ്രമം പാളിയത്. അമേരിക്കന്‍ നീന്തല്‍ താരം ഡാരാ ടോറസിന്‍റെ റെക്കോഡ് ഈ വട്ടവും തകരാതെ നിലകൊള്ളുന്നു.ഡാരയ്ക്കാണ് വെള്ളി.

ഓസ്ട്രേലിയയുടെ കൌമാരതാരം കാറ്റി കാം‌പ്‌ബെല്ലിനാണ് വെങ്കലം. 100മീറ്ററില്‍ വെള്ളി നേടിയ ലിബ്ബി ടിക്കെറ്റിനാണ് നാലാം സ്ഥാനം.

Share this Story:

Follow Webdunia malayalam