മെഡല്‍ പ്രതീക്ഷയായ ഷൂട്ടിംഗില്‍ ഇന്ത്യയെ നിരാശ വിടാതെ പിടികൂടുകയാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സമരേഷ് ജംഗിനും പിടിച്ചു നില്‍ക്കാനായില്ല.
48 പേര്‍ മത്സരിച്ച ഈ ഇനത്തില്‍ ഇന്ത്യന്‍ താരം 42 ല്‍ ആണ് ഫിനിഷ് ചെയ്തത്. ഇനി 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ മത്സരിക്കും.
കോമ്മണ്‍ വെല്‍ത്ത് 2006 ഗെയിംസില്‍ അഞ്ച് സ്വര്‍ണ്ണ മെഡല്‍ കണ്ടെത്തിയ ജംഗ് ഇന്ത്യയുടെ വലിയ പ്രതീക്ഷകളില്‍ ഒന്നായിരുന്നു.
എന്നാല്‍ ട്രാപ്പ് ഇനത്തില്‍ ലോക ചാമ്പ്യന്‍ മാനവ് ജിത്ത് സിംഗ് സന്ധുവും മാന്‍ഷര്‍ സിംഗും പ്രതീക്ഷ നിലനിര്‍ത്താന്‍ പാടു പെടുകയാണ്.
ഒന്നാം ദിനം മൂന്ന് റൌണ്ടുകള്‍ അവസാനിച്ചപ്പോള്‍ പിടിച്ചു നില്‍ക്കുന്ന ഇരുവരും ആറ് താരങ്ങള്‍ പങ്കെടുക്കുന്ന ഫൈനല്‍ റൌണ്ടില്‍ എത്താന്‍ നാളെ നടക്കുന്ന രണ്ട് റൌണ്ടുകള്‍ കൂടി വിജയം കണ്ടെത്താനുള്ള ശ്രമത്തിലാണ്.