ഒളിമ്പിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ മാരത്തോണ്‍ നീന്തലില്‍ റഷ്യന്‍താരം ഇല്‍ചെങ്കോ സ്വര്‍ണ്ണം അണിഞ്ഞു. മാരത്തോണ്‍ നീന്തലില്‍ 10 കിലോമീറ്റര്‍ ദൂരം റഷ്യന്‍ താരം താണ്ടിയത് ഒരു മണിക്കൂര്‍ 59 മിനിറ്റ് 27 സെക്കന്‍ഡ് എടുത്തായിരുന്നു.
ബ്രിട്ടീഷ് താരം കെറി ആനി പെയ്‌ന്‍ 100 മീറ്റര്‍ വ്യത്യാസത്തില്‍ വെള്ളി മെഡലിനു അര്‍ഹയായി. ഒരു മണീക്കൂറും 59 മിനിറ്റും 29 സെക്കന്‍ഡുമായിരുന്നു ബ്രിട്ടീഷ് താരം കണ്ടെത്തിയ സമയം.
ബ്രിട്ടീഷ് താരം കസാന്ദ്രാ പാറ്റേണ്‍ വെങ്കല നേട്ടത്തിലേക്ക് ഉയര്‍ന്നു. 1:59:31.0 എന്നതായിരുന്നു ബ്രിട്ടീഷ് താരത്തിന്‍റെ മികച്ച സമയം. ലോക ചാമ്പ്യന്‍ഷിപ്പിലും ഒന്നാം സ്ഥാനം നേടിയത് ഇല്‍ചെങ്കോ ആയിരുന്നു. ബ്രിട്ടീഷ് താരം പെയ്ന്‍ പതിനൊന്നാം സ്ഥാനത്തായിരുന്നു എങ്കില്‍ കസാന്ദ്ര വെങ്കലം നേടിയിരുന്നു.