ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കയുടെ പതാക വഹിക്കുക സുഡാന്‍ കാരനായ ലോപസ് ലെമോങാകും. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൌരത്വം നേടിയ ലമോങ് അമേരിക്കന്‍ ടീമിലെ 1500 മീറ്ററിലാണ് മത്സരിക്കുക. പതാക വഹിക്കാനായി ലാമോങിനെ ടീം നായകന്‍മാര്‍ ഒന്നാകെ ചേര്‍ന്ന് തെരഞ്ഞെടുക്കുകയായിരുന്നു.
കായിക താരങ്ങള്‍ ചേര്‍ന്ന് സ്ഥാപിച്ച ഡാര്‍ഫര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകനായ ലാമോങ് സുഡാന്‍ വംശജനാണ് എന്നതാണ് പ്രത്യേകത. കെനിയയിലെ കാക്കുമയിലുള്ള അഭ്യാര്‍ത്ഥി ക്യാമ്പില്‍ നിന്നും അമേരിക്കയില്‍ എത്തപ്പെട്ട 3500 പേരില്‍ ഒരാളായിട്ടാണ് ലാമോങ്ങും അമേരിക്കയില്‍ എത്തിയതും പിന്നീട് അതിന്‍റെ ഭാഗമായതും.
സുഡാനിലെ കിമോടോംഗില്‍ 1991 ല്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് പിടിച്ചുകൊണ്ടു പോയ കുട്ടികളില്‍ ആയിരുന്ന ലാമോങും. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട് അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തുകയായിരുന്നു. അവിടെ നിന്നും അമേരിക്കയിലേക്കും. ഇതിനിടയില്‍ ലാമോംഗിന് മാതാപിതാക്കളെയും വേണ്ടപ്പെട്ടവരേയും ഒക്കെ നഷ്ടമായി.
ലമോങ്ങിന്‍റെ സ്വന്തം നാടായ ഡാര്‍ഫറില്‍ സുഡാന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ചൈനീസ് പിന്തുണയുണ്ടെന്നാണ് ചൈന പ്രധാനമായും നേരിടുന്ന ആരോപണങ്ങളില്‍ ഒന്ന്. ഇതിനെതിരെ ശക്തമായ ഒരു താക്കീത് എന്ന നിലയില്‍ ആണ് അമേരിക്ക ലമാംഗിനെ തന്നെ പതാക ഏല്‍പ്പിച്ചതിലൂടെ ലക്‍ഷ്യമിടുന്നതും.