Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജേന്ദര്‍ പുതിയ ഇന്ത്യന്‍ ഹീറോ

വിജേന്ദര്‍ പുതിയ ഇന്ത്യന്‍ ഹീറോ
ന്യൂഡല്‍‌ഹി: , വെള്ളി, 22 ഓഗസ്റ്റ് 2008 (15:28 IST)
PROPRO
ഒരു ബോളിവുഡ് നടനു വേണ്ട സൌന്ദര്യമൊക്കെ ഇന്ത്യന്‍ താരം വിജേന്ദര്‍ കുമാറിനുണ്ട്‍. അഭിനയത്തിലും മോഡലിംഗിലും വേണമെങ്കില്‍ ഒരു കൈ നോക്കുകയുമാകാം. പക്ഷേ താരം തട്ടകമാക്കിയത് ഉഗ്രന്‍ പഞ്ചുകളും ഹുക്കുകളും എതിരാളിയുടെ മുഖത്ത് തീര്‍ക്കുന്ന കരുത്തന്‍‌മാരുടെ കായിക വിനോദമായ ബോക്‍സിംഗാണ്. ബീജിംഗില്‍ സെമിയില്‍ എത്തിയതോടെ വിജേന്ദര്‍ ഇന്ത്യയ്‌ക്കും പുറത്തും ബോളിവുഡ് താരങ്ങളോളം തന്നെ പ്രശസ്തനായി.

വെള്ളിയാഴ്ച ക്യൂബന്‍ എതിരാളിയെ നേരിട്ടതോടെ ഇന്ത്യയ്‌ക്കു വേണ്ടി സെമി കളിക്കുന്ന ആദ്യ ഒളിമ്പ്യന്‍ ബോക്സര്‍ ആയിരിക്കുകയാണ് വിജേന്ദര്‍. ഹരിയാനയിലെ ഭിവാനി ബോക്‍സിംഗ് ബ്രിഗേഡിന്‍റെ ഉല്‍പ്പന്നമായി ഒളിമ്പിക്‍സില്‍ എത്തിയ മൂന്ന് ബോക്‍സര്‍മാരില്‍ ഒരാളായിരുന്നു വിജേന്ദര്‍. പ്രതീഷകളായിരുന്ന അഖില്‍ കുമാറും ജീതേന്ദറും പുറത്തായ നിരാശ മറികടക്കാന്‍ വിജേന്ദറിന്‍റെ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ് വസ്തുത.

ക്രിക്കറ്റ് ഹോക്കി താരങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ മറ്റ് കായിക താരങ്ങള്‍ വീര്‍പ്പ് മുട്ടുമ്പോള്‍ അത്രയൊന്നും മികച്ചതല്ലാത്ത സൌകര്യത്തിലാണ് ഇന്ത്യന്‍ ബോക്‍സര്‍മാര്‍ മികവ് സൃഷ്ടിച്ചത്. ഇന്ത്യയുടെ മറ്റ് രണ്ട് ബോക്‍സര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലാണ് പുറത്തായത്. വിജേന്ദറിനു ബോക്‍സിംഗ് കഴിവ് പകര്‍ന്നത് സ്വന്തം ജേഷ്ഠന്‍ മനോജ് കുമാറില്‍ നിന്നാണ്. ദേശീയ ചാമ്പ്യനായിരുന്ന മനോജാണ് വിജേന്ദറിന്‍റെ ബോക്സറാകുള്ള പ്രചോദനം.

ഹരിയാനയിലെ ഭിവാനിയില്‍ കാലുവാസ് ഗ്രാമത്തിലായിരുന്നു വിജേന്ദറിന്‍റെ ജനനം. ഭിവാനിയിലെ സായിയില്‍ ജഗ്ദീഷ് സിംഗിനു കീഴിലായിരുന്നു വിജേന്ദറിന്‍റെ ആദ്യ പരിശീലനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് മഹിപാല്‍ സിംഗിനോ കുടുംബിനിയായ മാതാവിനോ മെച്ചപ്പെട്ട സാഹചര്യമോ പരിശീലന സൌകര്യങ്ങളോ നല്‍കാന്‍ സാഹചര്യമില്ലായിരുന്നു.

ദേശീയ തലത്തില്‍ സബ് ജൂണിയര്‍ മീറ്റില്‍ തുടര്‍ച്ചയായി രണ്ട് തവണ വെള്ളി നേടിയാണ് വീജേന്ദര്‍ തുടങ്ങിയത്. എന്നാല്‍ ജൂണിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ മികവ് താരത്തിന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയം നേടാനുള്ള അവസരം നല്‍കി. കഴിഞ്ഞ ഏതന്‍സ് ഒളിമ്പിക്‍സില്‍ വെള്‍ടര്‍ വെയ്‌റ്റ് വിഭാഗത്തില്‍ ആയിരുന്ന വിജേന്ദര്‍ തുര്‍ക്കി താരം മുസ്തഫ കരഗോലുവിനോട് ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ടു പുറത്തായിരുന്നു.

Share this Story:

Follow Webdunia malayalam