ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം അചാന്താ ശരത് കമല്‍ ഒളിമ്പിക്‍സിലെ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. സ്പാനിഷ് താരം ആല്‍ഫ്രെഡോ കാര്‍ണെറോസിനെ 4-2 നാണ് പുരുഷന്‍മാരുടെ മത്സരത്തില്‍ ജയിച്ചു കയറിയത്.
തുടക്കത്തില്‍ അത്ര മെച്ചപ്പെട്ട പ്രകടനം നടത്താതിരുന്ന കമല്‍ ശക്തമായ തിരിച്ചു വരവിലൂടെ മുന്നോട്ട് പോകുക ആയിരുന്നു. 6-11 12-10 11-8 9-11 11-6 11-7 എന്നതായിരുന്നു മത്സരത്തിലെ സ്കോര്‍.
പെക്കിംഗ് യൂണിവേഴ്‌സിറ്റി ജിംനേഷ്യത്തില്‍ നടന്ന മത്സരത്തിലെ വിജയത്തിനു ശേഷം അടുത്ത റൌണ്ടില്‍ കോമണ്‍ വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ്ണ നേട്ടക്കാരന്‍ ഓസ്ട്രേലിയയുടെ വീ സിംഗ് ആണ് ഇന്ത്യന്‍ താരത്തിന്‍റെ അടുത്ത എതിരാളി.
ഈ മത്സരത്തിലും ഇന്ത്യന്‍ താരത്തിനു വിജയിക്കാനായാല്‍ അടുത്ത മത്സരം ലോക ഒന്നാംനമ്പര്‍ താരത്തിനെതിരെ ആണ്. ഒന്നാം നമ്പര്‍ ചൈനീസ് താരം ഹാവോ വാംഗാണ് മൂന്നാം റൌണ്ടില്‍ കാത്തിരിക്കുന്ന എതിരാളി.