Article Onam 2007 %e0%b4%8e%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf 107082200072_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

എരിശ്ശേരി

എരിശ്ശേരി
FILEFILE

ചേരുവകള്‍

ചേന അരിഞ്ഞത് - 1 1/2 കപ്പ്
മത്തങ്ങ അരിഞ്ഞത് - 3 കപ്പ്
വറ്റല്‍ മുളക് പൊടി - 1 ടീ സ്പൂണ്‍
കുരുമുളക് പൊടി - 1 ടീ സ്പൂണ്‍
ഉപ്പ് - 2 - 2 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 2 കപ്പ്
വെള്ളം - 3 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ചുവന്നുള്ളി - 2 എണ്ണം
കടുക് - 2 ടീസ്പൂണ്‍
വറ്റല്‍ മുളക് - 2 എണ്ണം
വെളിച്ചെണ്ണ- 1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - 2 കതിര്‍പ്പ്

ചേന അരിഞ്ഞത് ഒരു കപ്പു വെള്ളം, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. ചേന വെന്താല്‍ മത്തങ്ങക്കഷണങ്ങളും കൂടി ഇട്ട് വേവിച്ച് ഉടയ്ക്കുക.

ഒരു കപ്പു തേങ്ങ ജീരകവും ചുവന്നുള്ളിയും ചേര്‍ത്ത് അരച്ചുവെക്കുക. ഒരു വിധം അരഞ്ഞാല്‍ മതി. തേങ്ങയുടെ തരി കുറച്ചു കാണണം. അരച്ച തേങ്ങ, വേവിച്ച ചേന-മത്തങ്ങക്കൂട്ടില്‍ ചേര്‍ത്ത് ഇളക്കി രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് തിളച്ചാലുടന്‍ വാങ്ങിവെക്കുക.

ചീനച്ചട്ടിയില്‍ ഒരു കപ്പ് തേങ്ങയിട്ട് കടുക്, കറിവേപ്പില, വറ്റല്‍മുളക് മുറിച്ചത് ഇവയിട്ട് വെളിച്ചെണ്ണ യുമൊഴിച്ച് ചെറുതീയ്ില്‍ ഇളക്കുക. തേങ്ങ ചുവക്കാന്‍ തുടങ്ങുന്പോള്‍ കടുക് പൊട്ടുന്ന ശബ്ദം കേള്‍ക്കാം. ശബ്ദം നില്‍ക്കുന്പോള്‍ ഈ തേങ്ങ എരിശ്ശേരിയിലെക്കിട്ട് ഇളക്കി അടച്ചുവെക്കുക.

Share this Story:

Follow Webdunia malayalam