ചേരുവകള്‍
പുളി കുറഞ്ഞ മോര് - 2 കപ്പ്
ചിരകിയ തേങ്ങ - 1/2 കപ്പ്
പച്ചമുളക് - 4 എണ്ണം
വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് (മുറിച്ചത്) - 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 കതിര്‍പ്പ്
ഉപ്പ് - പാകത്തിന് (1 - 1 1/2 ടീസ്പൂണ്‍)
ഒട്ടും പുളിക്കാത്ത തൈരാണ് പച്ചപ്പുളിശ്ശേരിയുണ്ടാക്കാന്‍ വേണ്ടത്. തലേ ദിവസം വൈകിട്ട് ഉറച്ച പാലിന്‍റെ തൈര് പിറ്റേന്ന് എടുക്കാം.
തേങ്ങ തരിയില്ലാതെ അരച്ച് അതില്‍ പച്ചമുളക് ചതച്ച് ചേര്‍ക്കുക. പച്ചമുളക് അധികം അരഞ്ഞുകലങ്ങരുത്. ഈ അരപ്പ് കലക്കിയ തൈരില്‍ ചേര്‍ത്തു വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. മുളക് മുറിച്ചതും കറിവേപ്പിലയും ഇട്ട് മൂത്താല്‍ അരപ്പു കലക്കിവച്ചിരിക്കുന്ന മോര് ചീനച്ചട്ടിയിലേക്ക് ഒഴിക്കുക. ഉടനെ വാങ്ങുക. ഇളക്കി അല്‍പം കഴിഞ്ഞ് പാകത്തിനുപ്പും ചേര്‍ത്ത് ഇളക്കി എടുത്തു മാറ്റി വയ്ക്കുക.