ചേരുവകള്‍
പഴുത്ത ഏത്തപ്പഴം - രണ്ട്
പച്ചമുളക് കീറിയത് - നാല്
തേങ്ങാ തിരുമിയത് - 1 കപ്പ്
ജീരകം - അര ടീസ്പൂണ്‍
ഉലുവ - 1/4 ടീസ്പൂണ്‍
കട്ടതൈര് - 1 കപ്പ്
കടുക്, മുളക്,
കറിവേപ്പില - താളിക്കാന്‍
ഉണ്ടാക്കേണ്ട വിധം: ഏത്തപ്പഴം പച്ചമുളകും ധാരാളം കറിവേപ്പിലയും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തുടച്ച് കഴിയുന്പോള്‍ അല്പം തൈര് ചേര്‍ത്തിളക്കണം. തേങ്ങ, മുളക്, ജീരകം എന്നിവ നന്നായി അരച്ച് ഏത്തപ്പഴത്തോടൊപ്പം ചേര്‍ക്കുക. പഴത്തിനോടൊപ്പം കൂട്ട് നന്നായി ചേര്‍ന്നുകഴിയുന്പോള്‍ മാറ്റി വെച്ച തൈരു ചേര്‍ത്തിളക്കുക. തിളയ്ക്കുന്നതിന് മുന്‍പ് വാങ്ങണം. പിന്നീട് കടുക് താളിക്കാം.