Article Onam 2007 %e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99 %e0%b4%93%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d 107082200079_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്തങ്ങ ഓലന്‍

മത്തങ്ങ ഓലന്‍
FILEFILE

ചേരുവകള്‍

പഴുക്കാത്ത മത്തങ്ങ അരിഞ്ഞത് 3 കപ്പ്
വന്‍പയര്‍ കാല്‍ കപ്പ്
ഉപ്പ് മുക്കാല്‍ ടീസ്പൂണ്‍
പച്ചമുളക് 3-5 എണ്ണം
തേങ്ങ ചുരണ്ടിയത് ഒന്നരക്കപ്പ്
കറിവേപ്പില 3 കതിര്‍പ്പ്
വെള്ളം വന്‍പയര്‍ വേവിക്കുന്നതിനാവശ്യമായത്

വന്‍പയര്‍ കഴുകി വൃത്തിയാക്കി പ്രഷര്‍ കുക്കറില്‍ വച്ചു വേകിക്കുക.വെന്ത വന്‍പയറിലേക്ക് മത്തങ്ങ അരിഞ്ഞതും ഉപ്പും പച്ചമുളകു കീറിയതും ചേര്‍ക്കുക. നേരിയ തീയില്‍ വീണ്ടും വേകിക്കുക. വെന്ത് വെള്ളം വറ്റുമ്പോള്‍ ഒന്നര കപ്പ് തേങ്ങയില്‍ നിന്നെടുത്ത ഒരു കപ്പ് രണ്ടാം പാല്‍ ചേര്‍ക്കുക. തിളച്ചാലുടനെ കറി പാത്രത്തോടെ ഒന്നു ചുറ്റിച്ച് അരക്കപ്പ് ഒന്നാം പാല്‍ ചേര്‍ത്തു വാങ്ങുക. കറിവേപ്പില ചേര്‍ത്ത് ഇളക്കി അടച്ചു വയ്ക്കുക.

Share this Story:

Follow Webdunia malayalam