Article Onam 2007 %e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d 107082200045_1.htm

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വൈറസ്

ചന്ദ്രമതി

ഇ-മെയിലില്‍ ഐ ലവ് യൂ എന്നൊരു സന്ദേശം വന്നു കിടപ്പുണ്ട്. തുറക്കരുത്. ആ ഭയങ്കരന്‍ വൈറസാകും. സുനന്ദയുടെ ഭര്‍ത്താവു പറഞ്ഞു. ഞാന്‍ കംപ്യൂട്ടര്‍ സെന്‍ററില്‍ വിളിച്ചു ചോദിക്കട്ടെ
ഇ-മെയിലില്‍ ഐ ലവ് യൂ എന്നൊരു സന്ദേശം വന്നു കിടപ്പുണ്ട്. തുറക്കരുത്. ആ ഭയങ്കരന്‍ വൈറസാകും. സുനന്ദയുടെ ഭര്‍ത്താവു പറഞ്ഞു. ഞാന്‍ കംപ്യൂട്ടര്‍ സെന്‍ററില്‍ വിളിച്ചു ചോദിക്കട്ടെ, എന്താണു ചെയ്യേണ്ടതെന്ന്.

അയാള്‍ ഫോണ്‍ ചെയ്യുന്പോള്‍ സുനന്ദ മെല്ലെ കംപ്യൂട്ടറിനരികില്‍ ചെന്നു. വൈറസിനെ ഒന്നു നേരില്‍കണ്ടാല്‍ കൊള്ളാമെന്നവള്‍ക്കു തോന്നി. സെറ്റുചെയ്തുവച്ച കുറേ പ്രോഗ്രാമുകളുള്‍ക്കൊള്ളുന്ന ഒരു കംപ്യൂട്ടറാണവള്‍.

പാചകം, വീടുവൃത്തിയാക്കല്‍, ശിശു-വൃദ്ധജനപരിപാലനം, കിടക്കയിലെ പിടച്ചില്‍ ഒക്കെ അവളില്‍ മൗസ് ക്ളിക്ക് ചെയ്യാതെതന്നെ ഓടിക്കൊണ്ടിരിക്കുന്നു. ഈ പ്രോഗ്രാമുകളെയൊക്ക ഇല്ലാതാക്കി വെളളിച്ചിറകുകള്‍ മുളപ്പിച്ച് സ്വതന്ത്രയാക്കുവാന്‍ ലവ് എന്ന വൈറസിനല്ലാതെ ആര്‍ക്കാണു കഴിയുക?

സുനന്ദ മെല്ലെ കംപ്യൂട്ടര്‍ ഓണ്‍ചെയ്തു.

Share this Story:

Follow Webdunia malayalam