ചേരുവകള്‍
നല്ല പുളിയുള്ള മോര് - 1 കപ്പ്
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 2 കഷണം
നാരകത്തില - 2 എണ്ണം
കറിവേപ്പില - 2 കതിര്‍പ്പ്
ഉപ്പ് - പാകത്തിന്
വെള്ളം - 2 കപ്പ് മുതല്‍ 6 കപ്പ് വരെ
ഇഞ്ചി തൊലി കളഞ്ഞ് ചതയ്ക്കുക. പച്ചമുളകും ഒന്നു ചതച്ച് മോരില്‍ ഇടുക. കറിവേപ്പിലയും നാരകത്തിലയും ഒന്നു കൈകൊണ്ട് ഞെരടിയിട്ട് മോരില്‍ ചേര്‍ക്കുക. രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി അടച്ചുവെയ്ക്കുക