Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണവിപണിയില്‍ ഏത്തയ്‌ക്കാ ‘വിഐപി’; ചിപ്‌സ് വില റെക്കോര്‍ഡിലെത്തുമെന്ന് സൂചന

ഓണവിപണിയില്‍ ഏത്തയ്‌ക്കാ വില കുതിച്ചുയരുന്നു; ഉപ്പേരി റെക്കോര്‍ഡ് വിലയിലെത്തുമെന്ന് സൂചന

ഓണവിപണിയില്‍ ഏത്തയ്‌ക്കാ ‘വിഐപി’; ചിപ്‌സ് വില റെക്കോര്‍ഡിലെത്തുമെന്ന് സൂചന
തിരുവനന്തപുരം , ബുധന്‍, 23 ഓഗസ്റ്റ് 2017 (19:44 IST)
ഓണവിപണിയില്‍ ഏത്തയ്‌ക്കായ്‌ക്ക് വില കുതിച്ചുയരുന്നു. തിരുവോണം അടുക്കുമ്പോഴേക്കും കിലോയ്‌ക്ക് 100ന് മുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്താണ് ഏത്തയ്ക്കായ്‌ക്ക് വില കൂടുതലായി രേഖപ്പെടുത്തുന്നത്.

ഹോര്‍ട്ടികോര്‍പ്പില്‍ ഏത്തയ്ക്കായ്‌ക്ക് 75 രൂപയാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ ചെറുകിട വിപണിയിലും വില വര്‍ദ്ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ മഴ കുറഞ്ഞതോടെ കൃഷി നശിച്ചതാണ് വില കൂടാന്‍ കാരണം. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത്തവണയും സംസ്ഥാനത്തേക്ക് വാഴയ്‌ക്ക എത്തുന്നത്.

കഴിഞ്ഞ തവണ നഷ്‌ടം ഉണ്ടായതിനാല്‍ ഇത്തവണ കൃഷി നടത്താതിരുന്നതും ഏത്തയ്‌ക്കാ വില വര്‍ദ്ധിക്കാന്‍ കാരണമായി.  കഴിഞ്ഞ വര്‍ഷം ന്യായമായ വില കിട്ടാത്തതിനാല്‍ കര്‍ഷകര്‍ പലരും വാഴകൃഷിയില്‍നിന്ന് പിന്മാറിയിരുന്നു. പ്രാദേശികമായി കിട്ടുന്ന ഏത്തയ്ക്കായ്ക്ക് അതോടെ വിലയും ഉയര്‍ന്നു. ഓണനാണുകളില്‍ ചിപ്‌സിന് ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഉപ്പേരി റെക്കോര്‍ഡ് വിലയില്‍ എത്തുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്ന സൂചന. 300 മുതല്‍ 350രൂപാ വരെയാണ് ഒരു കിലോ ചിപ്‌സിന്റെ ഇപ്പോഴത്തെ വില. ഏത്താക്കായുടെ വിലയിലുണ്ടായ അപ്രതീക്ഷിതമായ വര്‍ദ്ധനയാണ് ചിപ്‌സിന്റെ വില ഉയരാനും കാരണമായത്. ഓണം നാളുകളില്‍ ഉപ്പേരിക്ക് ഇതിലും വില വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ക്ക് 'നോമോഫോബിയ' ഉണ്ടോ ? എന്താണത് ?; അറിയാം... ചില കാര്യങ്ങള്‍ !