ഉത്രാടപ്പാച്ചിൽ: നിരത്തുകളിൽ തിരക്കോട് തിരക്ക്

എ കെ ജെ അയ്യര്‍
ഞായര്‍, 30 ഓഗസ്റ്റ് 2020 (12:58 IST)
ഇന്ന് ഉത്രാടം, ഉച്ചയോടെയാണ് ഉത്രാടപ്പാച്ചിൽ എന്ന വാക്ക് അന്വർത്ഥമാകുന്നത്. "ഉത്രാടം ഉച്ച കഴിഞ്ഞാൽ അച്ചിമാർക്ക് വെപ്രാളം" എന്ന് ചില ദേശങ്ങളിൽ ഒരു ചൊല്ലുതന്നെയുണ്ട്. ഓണം പ്രധാനമായും ഉത്രാടം മുതലാണെങ്കിലും തിരുവോണം തന്നെയാണ് ഓണം. ഓണത്തിന്റെ പ്രധാന ഇനങ്ങളിൽ ഒന്ന് അവരവരുടെ ആസ്‌തിക്കനുസരിച്ചുള്ള കെങ്കേമമായ  ഓണ സദ്യ തന്നെയാണ്. അതിനാൽ തിരുവോണത്തിന് സദ്യ ഒരുക്കാനുള്ള സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിനെ അനുസ്മരിപ്പിക്കുന്നതാണ് ഉത്രാട പാച്ചിൽ. 
 
ഓണത്തിനുള്ള സ്‌പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുവെ സ്ത്രീകൾക്കാണല്ലോ. എന്നാൽ "കാശുണ്ടെങ്കിൽ എന്നും ഓണം" എന്നാണു ചിലരുടെ നിലപാട്. എങ്കിലും ഓണത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഓണക്കോടിയും ഒക്കെ ഓണ സമയത്തു തന്നെ വാങ്ങണം എന്നത് മിക്കവർക്കും നിർബന്ധം തന്നെയാണ്. ഇതാണ് ഉത്രാട പാച്ചിലിനു ആക്കം കൂട്ടുന്നതും. 
 
കഴിഞ്ഞ ദിവസങ്ങളിൽ നിലവിലെ കോവിഡ് പശ്ചാത്തലത്തിൽ തിരക്ക് പൊതുവെ കുറവായിരുന്നെങ്കിലും ഇന്നത്തെ സ്ഥിതി അതെല്ലാം മറന്നുള്ള തിരക്കാണ് എല്ലായിടത്തും കാണുന്നത്. ഓണത്തിനെങ്കിലും ജനത്തിനൊരു "അയവ്" ലഭിക്കാനായി കടകമ്പോളങ്ങൾ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് രാവിലെ ഒമ്പതു മാണി മുതൽ രാത്രി ഒമ്പതു വരെ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 
 
എന്നാൽ ചിലർക്കെങ്കിലും ഓണത്തിന് ഒഴിവാക്കാൻ കഴിയാത്ത ഒന്നായ മദ്യം ലഭിക്കുന്നത് ഇന്നോടെ അവസാനിക്കും. സർക്കാർ സ്ഥാപനമായ ബെവ്കോ ഉൾപ്പെടെയുള്ള ബാറുകൾക്ക് കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ സർക്കാർ തന്നെ മൂന്നു ദിവസത്തേക്ക് അവധി നൽകിയിരിക്കുകയാണ്. തിരക്കൊഴിവാക്കാൻ വ്യാപാരി വ്യവസായികളും അവർക്ക് സഹായകമായി പോലീസ് ഉദ്യോഗസ്ഥരും ഒത്തോരുമിച്ചു പ്രവർത്തിക്കുകയാണെന്ന് സർക്കാർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിഞ്ഞുകിടന്നാണോ നിവര്‍ന്ന് കിടന്നാണോ ഉറങ്ങുന്നത്; ഏതാണ് ആരോഗ്യത്തിന് നല്ലത്?

മറവി രോഗം തടയാന്‍ ഈ രണ്ടുതരം ഭക്ഷണങ്ങള്‍ ഒഴിവാക്കണം

കുപ്പികളില്‍ സൂക്ഷിക്കുന്ന വെള്ളം കുടിക്കരുത്! കാരണം ഇതാണ്

കേരളത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, 100ല്‍ 5 പേര്‍ക്ക് രോഗം വരാന്‍ സാധ്യത!

തൈറോയ്ഡ്, കരള്‍, വൃക്ക രോഗങ്ങള്‍ മറവിയുണ്ടാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments