Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണീര്‍ നനവിലെ ഓണം

കെ എസ് അമ്പിളി

കണ്ണീര്‍ നനവിലെ ഓണം
WD
ഓണം ഒത്തുചേരലിന്‍റെ ആനന്ദം പങ്കുവയ്ക്കുന്ന ഉത്സവമാണ്. ഓണത്തിന്‍റെ സന്തോഷത്തിനും ആഘോഷങ്ങള്‍ക്കും ഇടയില്‍ പിന്നിട്ടു പോന്ന വഴികളില്‍ നിങ്ങള്‍ മറന്നുപോയ ആരെങ്കിലുമുണ്ടോ? എന്നൊരു നിമിഷം ആലോച്ചുനോക്കൂ..

ഓമനക്കുഞ്ഞിനു മതിയാവോളം പാല്‍ കൊടുത്തുറക്കിയ അമ്മയും കൈപിടിച്ചോരോ ചുവടും നടത്തിയ അച്ഛനും ആരോ കനിഞ്ഞുനല്‍കുന്ന ഓണസദ്യക്കു മുന്നില്‍ നീര്‍മിഴികളോടെ ഓര്‍ക്കുന്നത് നിങ്ങളെയാവില്ലേ. കാഴ്ച മങ്ങിയ കണ്ണുകളിലെ തിളക്കവും വിറയാര്‍ന്ന ചുണ്ടുകളും തേടുന്നത് ഓമനിച്ചു വളര്‍ത്തിയ മക്കളെയായിരിക്കില്ലേ.

ഒറ്റപ്പെടലിന്‍റെ ഈ ഓണത്തിന് ഓണസദ്യക്കു മുന്നില്‍ തേങ്ങിക്കരഞ്ഞ ആ അച്ഛനമ്മമാര്‍ക്കു വേണ്ടി. തിരുവനന്തപുരത്ത് സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ചാക്കയിലെ കെയര്‍ ഹോമിലെ ഓണാഘോഷ പരിപാടികളില്‍ നിന്ന് ഒരിക്കല്‍ പകര്‍ത്തിയെടുത്ത കാഴ്ചകള്‍. തിരിച്ചറിയുന്ന പ്രിയപ്പെട്ട ഒരു മുഖമുണ്ടോ ഈ കൂട്ടത്തില്‍. ഒരു നിമിഷം ചിന്തിക്കൂ...

Share this Story:

Follow Webdunia malayalam