എത്ര തരം പായസം കഴിച്ചിട്ടുണ്ട്. ഏറെയുണ്ടാകും അല്ലേ...ചൌവ്വരി പായസം കഴിച്ചിട്ടുണ്ടോ. ഇതാ പാചകം ആരംഭിച്ചോളൂ.
ചേര്‍ക്കേണ്ടവ:
ചൌവ്വരി ഒരു കപ്പ്
പാല്‍ 1 ലിറ്റര്‍
പഞ്ചസാര കാല്‍ കിലോ
നെയ്യ് 2 ടേബിള്‍ സ്പൂണ്‍
കിസ്മിസ് 1 ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് 1 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം:
ചൌവ്വരി വെള്ളത്തിലിട്ടു കുതിര്‍ക്കുക. അതില്‍ കുറച്ചു പാലൊഴിച്ച് വേവിക്കുക. ബാക്കി പാല്‍ ചെറുതീയില്‍ കുറുക്കി ഒഴിക്കുക. ചൌവ്വരി വെന്തു കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. കുറുക്കി വച്ചിരിക്കുന്ന പാലൊഴിച്ച് നെയ്യിലിട്ട് വഴറ്റിയ കിസ്മിസും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങുക.